1199 ലെ പൂരുരുട്ടാതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1199 ലെ പൂരുരുട്ടാതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 02:16 pm IST
FacebookTwitterWhatsAppTelegram

1199 ലെ പൂരുരുട്ടാതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം
അസാമാന്യമായ ബുദ്ധിശക്തിയും ആത്മീയ ഉൾക്കാഴ്ചയും ഉള്ളവർ ആണ് ഇവർ. നീതിയും ധർമ്മബോധവും ഉള്ളവരാണ്, സമൂഹത്തിൽ മാന്യത പാലിക്കുന്നു. എപ്പോഴും ശുഭപ്രതീക്ഷ കാത്തുസൂക്ഷിക്കുന്നു, അവരുടെ സ്വന്തം മനസ്സ് ലോകത്തിലെ ഏറ്റവും വലിയ ശക്തി എന്ന് വിശ്വസിക്കുന്നു. പാരമ്പര്യരീതിയെ വളരെയധികം ഇഷ്ടപ്പെടുന്നു, അതിനെ എതിർക്കുന്നവരോട് വളരെയധികം വെറുപ്പ് കാണിക്കുന്നു. അവർ ഹൃദയവിശാലതയുള്ളവരും മറ്റുള്ളവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരുമാണ്. അവർ മറ്റുള്ളവർക്ക് പ്രയോജനം ഉണ്ടാക്കുന്ന കാര്യങ്ങൾ മാത്രമേ സംസാരിക്കുകയുള്ളൂ. സ്ഥിരതയുള്ള സ്വഭാവം ഉള്ളവരാണ്, 20 മുതൽ 25 വയസ്സിനുള്ളിൽ ജീവിതത്തിൽ ഒരു ആശയം ചിട്ടപ്പെടുത്തും, മരണം വരെ അത് പിന്തുടരുകയും ചെയ്യും. പുരുഷന്മാരെ സംബന്ധിച്ച്, അവർ 26 വയസ്സിനുള്ളിൽ ഔദ്യോഗിക മേഖലയിൽ പ്രവേശിക്കുകയും ഉന്നത നിലയിൽ എത്തിച്ചേരുകയും ചെയ്യും. അവരുടെ ആകർഷകമായ പെരുമാറ്റം കൊണ്ട് എത്ര വലിയ ആൾക്കൂട്ടത്തിന് ഇടയിലും ശ്രദ്ധ പിടിച്ചുപറ്റും. അവർക്ക് ഒരുകാര്യം ഇഷ്ടപെട്ടില്ലെങ്കിൽ പ്രതികരിക്കില്ല, പക്ഷേ അവർ അതിൽ നിന്നും ബുദ്ധിപൂർവം ഒഴിഞ്ഞു നിൽക്കും. എന്നിരുന്നാലും, പിന്നീട് അവർ അതിനെതിരെ വിമർശനം നടത്തും. ഈ നക്ഷത്രത്തിലെ പുരുഷന്മാർക്ക് സന്തോഷമുള്ള കുടുംബ ജീവിതം ഉണ്ടാകും. സ്ത്രീകളെ സംബന്ധിച്ച്, അവർ സന്തോഷമുള്ള ജീവിതം ഉണ്ടാവണമെന്നു ആഗ്രഹിക്കുന്നു, എന്നാൽ പലപ്പോഴും അത് സംഭവിക്കില്ല. എന്നിരുന്നാലും, ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ട് മുന്നോട്ട് പോകാൻ അവർക്ക് ഒരു പ്രത്യേക കഴിവുണ്ട്. അവരുടെ ജീവിതം സന്താനങ്ങൾക്കു വേണ്ടിയുള്ളതായിരിക്കും. അവർ പൊതുപ്രവർത്തന മേഖലയിൽ വളരെയേറെ ശോഭിക്കും. 44 മുതൽ 51 വയസ്സുവരെയുള്ള കാലം പലതരത്തിലുള്ള രോഗങ്ങൾ വരുന്ന കാലമാണ്. പുരുഷന്മാരെ സംബന്ധിച്ച്, 25 മുതൽ 28 വരെയാണ് വിവാഹത്തിന് ഏറ്റവും നല്ലകാലം. സ്ത്രീകൾക്ക് 22 മുതൽ 27 വരെയാണ് ഏറ്റവും നല്ലകാലം.

ചിങ്ങം

തർക്കങ്ങളിൽ വിട്ടുവീഴ്‌ച്ച മനോഭാവം കാണിച്ചാൽ ലാഭം ഉണ്ടാകും. പൂർവിക സ്വത്തു രേഖാപരമായി കൈവന്നു ചേരും. ജാമ്യം നിൽക്കുന്നതും കടം കൊടുക്കുന്നതും സൂക്ഷിച്ചു കൈകാര്യം ചെയ്യുക. പുതിയ തൊഴിൽ അവസരങ്ങൾ വന്നു ചേരും. കുടുംബാംഗങ്ങൾ തമ്മിൽ ഐക്യക്കുറവ് സംഭവിക്കാം. അധ്യാപകര്ക്ക് പേരും പ്രശ്തിയും വർദ്ധിക്കും. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കുന്നതിൽ തടസം പ്രതീക്ഷിക്കാം. ചിലർക്ക് ഭാര്യാ വിരഹം, ധനക്ലേശം ഒക്കെയും ഫലം.

കന്നി

വിദ്യാർത്ഥികൾക്ക് വിദേശയാത്രാസ്വപ്നം സഫലമാകും. സാഹിത്യകാരന്മാർക്ക് പേരും പ്രശ്തിയും വർദ്ധിക്കും. ഉത്സാഹകൂടുതൽ, ധനഭാഗ്യയോഗം, വായനശീലം കൂടുക, ജീവിതസൗഭാഗ്യങ്ങൾ വർദ്ധിക്കുക, സൽസുഹൃത്തുക്കൾ അന്യജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബാംഗങ്ങൾ ഒരുമിച്ചു ആഘോഷവേളകളിൽ പങ്കെടുക്കുക, കോടതിസംബന്ധമായ കേസുകളിൽ അനുകൂലവിജയം,സൽസന്താനഭാഗ്യം,ഗുരുജനപ്രീതികൃഷിലാഭം ഒക്കെയും ഫലം.

തുലാം

കോപശീലം അവസരങ്ങൾ നഷ്ടപ്പെടുത്തും എന്ന് മാത്രമല്ല, ദുരിതങ്ങൾ കൊണ്ട് വരും. ഭാര്യയുടെയോ ബന്ധു ജനങ്ങളുടെയോ വിരഹം അനുഭവിക്കേണ്ടി വരും. അനാവശ്യ ചിലവുകൾ വർദ്ധിക്കും. കുടുംബ ബന്ധു ജനങ്ങളിൽ ചിലർ അനിഷ്ടം പ്രകടിപ്പിക്കും. നിനച്ചിരിക്കാത്ത നേരത്ത് ആപത്തു, രോഗങ്ങൾ ഒക്കെയും വന്നു ചേരാം. ബന്ധുവിന്റെ ആവശ്യങ്ങൾ പരിഗണിക്കേണ്ടി വരും. വാഹനം സൂക്ഷിച്ചു ഉപയോഗിക്കുക. അഗ്നിഭയം ഉണ്ടാകാം.

വൃശ്ചികം

കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. പുതിയ വീട് വാങ്ങാൻ യോഗം ഉണ്ട്. പ്രേമത്തിൽ വിജയം. നവീന ഗ്രഹോപകരണങ്ങൾ വാങ്ങാൻ പറ്റിയ സമയം. കുടുംബത്തിൽ മംഗള കർമങ്ങൾ നടക്കും. എവിടെയും സ്ഥാനം. ഹോട്ടൽ വ്യവസായത്തിൽ വൻ പുരോഗതി. പൂക്കച്ചവടം, അലങ്കാര വസ്തുക്കളുടെ കച്ചവടത്തിൽ നേട്ടം. തൊഴിലിൽ പുതിയ അവസരങ്ങൾ, സ്ഥാനക്കയറ്റം ഒക്കെയും പ്രതീക്ഷിക്കാം. രാഷ്‌ട്രീയക്കാർക്ക് ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റാൻ സാധിക്കും.

ധനു

കലാരംഗത്തുള്ളവർക്ക് വലിയ അവസരങ്ങൾ വന്നു ചേരും. ശരീര സുഖം വർദ്ധിക്കും, ഭാര്യ പുത്ര കുടുംബ സുഖം, സംസാരത്തിൽ പക്വത, കൃഷിയിൽ നിന്നും ആദായം ഒക്കെ ഫലം. വ്യാപാര വ്യവസായ വിപണ മേഖലയിൽ പ്രതീക്ഷിച്ചതിനേക്കാൾ പുരോഗതി ഉണ്ടാകും. വിദേശ വാസം, തൊഴിൽ ഒക്കെ അനുഭവത്തിൽ വരും. സർക്കാർ അർദ്ധസർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഈശ്വര വിശ്വാസം കൂടും. വിശേഷപ്പെട്ട പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ യോഗം ഉണ്ട്.

മകരം

എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. വിൽക്കാൻ കഴിയാതെ കിടന്നിരുന്ന ഭൂമി വിൽക്കാൻ സാധിക്കും. ചില അപവാദങ്ങളും മാനഹാനിയും ഉണ്ടാകും. മനസ്സാൽ അറിയാത്ത കാര്യങ്ങളിൽ തെറ്റിദ്ധാരണ സംഭവിക്കും. കുടുംബത്തിൽ വേണ്ടപ്പെട്ടവരുടെ ബലിതർപ്പണം ചെയേണ്ട അവസ്ഥ ഉണ്ടാകും. അന്യസ്ത്രീകളിൽ താല്പര്യം വർദ്ധിക്കും. കുടുംബത്തിൽ മനസ്സമാധാനവും സ്വസ്ഥയും കുറയും.

കുംഭം

വിദേശവാസം, തൊഴിൽ ഒക്കെ അനുഭവത്തിൽ വരും എങ്കിലും അത് എല്ലാർവർക്കും ഗുണകരം ആയിരിക്കില്ല. ഹൃദ്രോഗം, ഉഷ്ണരോഗങ്ങൾ, ശരീരത്തളർച്ച ഒക്കെയും വരാം. യാത്രകളിൽ ഗുണാനുഭവങ്ങൾ ഉണ്ടാകാതെ എന്നുമാത്രമല്ല വാഹനം കൊണ്ട് ദുരിതം വരെ സാധ്യത ഉണ്ട്. ഭാഗ്യയോഗങ്ങൾ വന്നു ചേരും. സ്ത്രീസുഖം ഇഷ്ട ഭക്ഷണ സുഖം ഒക്കെയും വന്നു ചേരും. വിദ്യാർത്ഥികൾക്ക് ലഹരിയിൽ ആസക്തി വർദ്ധിക്കുന്ന സമയം ആയതിനാൽ മാതാപിതാക്കൾ ശ്രദ്ധിക്കുക.

മീനം

വളരെക്കാലമായി പിണങ്ങി ഇരുന്ന ദമ്പതികൾ ഒരുമിക്കും. കലാകാരന്മാരെ സംബന്ധിച്ച് പുതിയ അവസരങ്ങൾ തേടി വരുകയും അവയിൽ വിജയിക്കാനും യോഗം ഉണ്ട്. ശരീരചൈതന്യം കീർത്തി, ആരോഗ്യം ഒക്കെ വർദ്ധിക്കും. ബാങ്കിൽ നിന്നും ലോൺ, മറ്റു ആനുകൂല്യങ്ങൾ ഒക്കെ ലഭിക്കും. സന്താന ഭാഗ്യം, ധനധാന്യ വർദ്ധനവ്, കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ഭക്ഷണ സുഖം, ഉല്ലാസ യാത്രകൾ ഒക്കെയും അനുഭവത്തിൽ വരും.

മേടം

മേട വിഷു സംക്രമം പൂരുരുട്ടാതി നക്ഷത്രക്കാരുടെ ദാമ്പത്യത്തിൽ പുരോഗതി കൊണ്ട് വരും. കുടുംബത്തിൽ സന്തോഷം, സൗഖ്യം, സമൂഹത്തിൽ പ്രതാപം, എവിടെയും, ബഹുമാനം, സൽസുഹൃത്തുക്കൾ ഉണ്ടാകുകയും, അവർ വഴി പല ഗുണങ്ങളും അനുഭവത്തിൽ വരും. ചില തെറ്റുകൾ സ്വയം മനസിലാക്കി അത് തിരുത്തുവാൻ ഉള്ള അവസരം കൈവരും. പൊതുപ്രവർത്തർക്കരെ സംബന്ധിച്ചു അധികാര പ്രാപ്തി ഉള്ള സ്ഥാനങ്ങൾ ലഭിക്കും. തിരെഞ്ഞെടുപ്പിൽ വിജയിക്കും.

ഇടവം

ഭൂമി സംബന്ധമായ നഷ്ടങ്ങൾ പ്രതീക്ഷിക്കാം. പുരുഷന്മാർക്ക് ലഹരിയിൽ ആസക്തി ഉണ്ടാകും. ചില രോഗങ്ങൾ അലട്ടും. യാത്ര ചെയുമ്പോൾ വളരെ ശ്രദ്ധിക്കുക. കുടുംബത്തിൽ സ്വസ്ഥത കുറവ് ഉണ്ടാകും. ജീവിതസുഖങ്ങൾക് ഹാനിയുണ്ടാകും. സഹോദരൻ വഴി ദോഷങ്ങൾ, ഭാര്യാദുരിതം, ദുർവാർത്തകൾ കേൾക്കേണ്ടി വരുക, തൊഴിലിൽ സ്ഥാനഭ്രംശത്തിനു സാധ്യത. മേലധികാരിയുടെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈയിൽ നിന്നും ചോരാതെ സൂക്ഷിക്കുക.

മിഥുനം

മാതാവിൽ നിന്നും ഗുണഫലങ്ങൾ ലഭിക്കും. കൃഷിയിൽ നിന്നും ആദായം. കുടുംബത്തിൽ അഭിവൃദ്ധി, കുടുംബബന്ധുജനങ്ങൾ ആയി സ്നേഹത്തിൽ കഴിയാൻ ഉള്ള അവസരം, സാമ്പത്തിക ശ്രോതസുകൾ തുറന്നു കിട്ടും. ദമ്പതികളിൽ ഐക്യം അനുഭവപ്പെടുക. ചിലർക്ക് അടയാഭരണ ലബ്ധി ഉണ്ടാകും. ഹൃദയരോഗങ്ങൾ ഉള്ളവർ യഥാവിധി ചികിത്സ തേടുക. ചെറിയ വാഹനം മാറ്റി വലിയ വാഹനം വാങ്ങാൻ യോഗം ഉണ്ട്. ജീവിതസുഖങ്ങൾ ലഭിക്കും. അന്യസ്ത്രീ ബന്ധം ദോഷം ചെയ്യും.

കർക്കടകം

ശത്രുക്കളുടെ മേൽ വിജയം വരിക്കും. രാഷ്‌ട്രീയക്കാരെ ഉയർന്ന സ്ഥാനങ്ങൾ തേടി വരുകയും ചില സുപ്രധാന തീരുമാനങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുകയും ചെയ്യും. കലാകാരന്മാർ സ്ത്രീവിഷയവും ആയി ബന്ധപ്പെട്ട വിവാദങ്ങളിൽ പെടാൻ സാധ്യത ഉണ്ട്. കുടുംബാംഗങ്ങൾ ഒരുമിച്ചു വിദേശത്തു സ്ഥിരതാമസം ആക്കാൻ യോഗം ഉണ്ട്. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളിൽ ലാഭം ഉണ്ടാകും. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ഉള്ള സാമ്പത്തിക മാന്ദ്യം മാറി സാമ്പത്തിക പുരോഗതി ഉണ്ടാകും.

ഈ വര്ഷം ആരോഗ്യം ശ്രദ്ധിക്കണം. വാഹനാപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ട് യാത്രകളിൽ ജാഗ്രത പാലിക്കുക. കുടുംബജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാകുന്ന വര്ഷം ആയിരിക്കും. ദശാനാഥനെ പ്രീതിപ്പെടുത്തുന്നത് ഗുണം ചെയ്യും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August  to 2024 August

Tags: SUBYearly PredictionJayarani E.VYearly Prediction 1199
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം, സർക്കാർ പ്രഖ്യാപനം

കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്‌പെൻഷൻ

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies