1199 ലെ ഉത്തൃട്ടാതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

1199 ലെ ഉത്തൃട്ടാതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 04:00 pm IST
FacebookTwitterWhatsAppTelegram

1199 ലെ ഉത്തൃട്ടാതി നക്ഷത്രത്തിന്റെ പുതുവർഷ ഫലം
ഉത്തൃട്ടാതി നക്ഷത്ര ജാതർ ദൈവവിശ്വാസികളാണ്, മനോഹരമായി സംസാരിക്കും, എല്ലാവരോടും സ്നേഹത്തോടെ ഇടപഴകും. അവർക്ക് എത്ര കുഴപ്പമുള്ള സാഹചര്യങ്ങളിലും സമാധാനപരമായി ഇടപെടാനുള്ള കഴിവുണ്ട്. മറ്റുള്ളവരെ കൊണ്ട് ജോലി ചെയ്യിപ്പിക്കാൻ കഴിയും, അവരുടെ മനസ്സിലെ ചിന്തകൾ മറ്റുള്ളവർക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയില്ല. നിസ്സാര കാര്യങ്ങൾക്ക് പിണങ്ങുന്നവരാണ്. അവർക്ക് മാതാപിതാക്കളോട് വളരെയധികം സ്നേഹവും ബഹുമാനവും ഉണ്ട്, അവരെ പരിപാലിക്കാൻ അവർക്ക് താൽപ്പര്യമുണ്ട്. തുടങ്ങിയ എല്ലാ കാര്യങ്ങളും കഠിനമായി പരിശ്രമിച്ച് അവയുടെ വിജയത്തിൽ തൃപ്തി കണ്ടെത്തുന്നു. ഇല്ലായ്മയിൽ സങ്കടപ്പെടുകയോ സാമ്പത്തികം വരുമ്പോൾ സന്തോഷിക്കുകയോ ചെയ്യില്ല. എല്ലാത്തിനെയും ഒരേ കാഴ്ചപ്പാടിൽ കാണുന്നു. അവർക്ക് കലയോടും കലാസാഹിത്യത്തിലെ സർഗ്ഗാത്മകതയോടും വളരെയധികം താൽപ്പര്യമുണ്ട്. അവർ ഉപദേശിക്കാൻ വളരെ മിടുക്കരാണ്. അവരുടെ ഉപദേശം കേട്ടവർ അത് ജീവിതത്തിൽ ഒരിക്കലും മറക്കില്ല. അവർക്ക് വിട്ടുവീഴ്‌ച്ച മനോഭാവമുണ്ട്, അതിനാൽ അവർക്ക് വളരെ സംതൃപ്തമായ കുടുംബ ജീവിതം ഉണ്ടാകും. അവരുടെ കുടുംബ ജീവിതത്തിൽ വളരെ ചുരുക്കം പ്രശ്നങ്ങൾ മാത്രമേ കാണപ്പെടുന്നുള്ളൂ. ഉത്തൃട്ടാതി നക്ഷത്രത്തിലെ പുരുഷന്മാർ വിവാഹ ശേഷം സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നും വിട്ടുനിൽക്കേണ്ടിവരും. അവർക്ക് പലപ്പോഴും വിദേശ ജോലികൾ ലഭിക്കുന്നു.

ഉത്തൃട്ടാതി നക്ഷത്രത്തിലെ സ്ത്രീകൾ ഉന്നത കുലജാതരും മാന്യമായി സംസാരിക്കുന്നവരുമാണ്. അവർക്ക് പഠനത്തോടും സൗന്ദര്യത്തോടും താൽപ്പര്യമുണ്ട്. അവർ വലിയ ആഡംബരങ്ങളെ ഇഷ്ടപ്പെടുന്നില്ല. 34 മുതൽ 49 വരെയുള്ള കാലഘട്ടത്തിൽ അവർക്ക് പലതരത്തിലുള്ള രോഗങ്ങൾ ബാധിച്ചേക്കാം. എന്നിരുന്നാലും, അവർക്ക് ഈ കാലഘട്ടത്തിൽ സൗഭാഗ്യവും ലഭിക്കും. ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് പൊതുപ്രവർത്തനത്തിൽ താൽപ്പര്യമുണ്ട്, അവർ രാഷ്‌ട്രീയത്തിൽ നല്ല നേതാക്കളായി ഉയർന്നുവരും. ഉത്രട്ടാതി നക്ഷത്രത്തിലെ പുരുഷന്മാർക്ക് 25 മുതൽ 29 വരെയും സ്ത്രീകൾക്ക് 22 മുതൽ 28 വരെയും ഏറ്റവും നല്ല സമയമാണ്. അവർക്ക് സത്സന്താനലബ്ധിയും കുടുംബഐക്യവും ഉണ്ടാകും. അവർ ഏറ്റവും ഉയർന്ന നിലയിൽ എത്താൻ കഴിയുന്നവരാണ്.

ചിങ്ങം

ജലസംബന്ധമായ തൊഴിൽ രംഗങ്ങളിൽ വളരെയധികം വിജയം നേടാൻ സാധിക്കും. പൊതുസേവന രംഗത്തുള്ളവർക്ക് തന്റെ കീഴിൽ അണികളെ നിരത്തുവാനും, സംസാര ചാതുര്യം കൊണ്ട് പ്രശംസ പിടിച്ചു പറ്റുവാനും സാധിക്കും. മാന്ത്രിക വിദ്യകൾ പഠിക്കുന്നവർക്കും അറിയുന്നവർക്കും വൻ നേട്ടം ഉണ്ടാകും. പൂർവിക സ്വത്തുക്കൾ അനുഭവത്തിൽ വരും. ശത്രുഹാനി ഉണ്ടാകും. പ്രസിദ്ധികരണ രംഗത്തുള്ളർക്ക് നേട്ടം ഉണ്ടാകാൻ സാധിക്കും.

കന്നി

കുടുംബബന്ധുജനങ്ങലുമായി അഭിപ്രായ വ്യത്യാസം ഉണ്ടായേക്കാം. എല്ലാ കാര്യങ്ങളിലും തടസം അനുഭവപ്പെടും. പുണ്യതീർത്ഥത്തിൽ സ്നാനം ചെയ്യാൻ യോഗം ഉണ്ട്. അന്യസ്ത്രീകളിൽ താല്പര്യം വർധിക്കും. നേത്രരോഗം ഉദരരോഗം ഒക്കെയും ആക്രമിക്കും. ഏഴരശനികാലം ആയതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കാം. തസകരഭയം, ഭാര്യക്ക് രോഗദുരിതങ്ങൾ, മനഃശാന്തി കുറവ്, അലച്ചിൽ, ഭക്ഷണ ദൗർലഭ്യം ഒക്കെയും സാധ്യത. വിദ്യാർത്ഥികൾക്ക് വിദ്യ പുരോഗതി പ്രതീക്ഷിക്കാം.

തുലാം

നിഗൂഢ ശാസ്ത്രങ്ങളിൽ താല്പര്യം, അറിവ്, പ്രശസ്തി എന്നിവ ഉണ്ടാകും. സാംക്രമിക രോഗങ്ങൾ സൂക്ഷിക്കുക. തപാൽ വകുപ്പിൽ തൊഴിൽ ലഭിക്കാൻ യോഗം ഉണ്ട്. വിദേശ വാസം കൊണ്ട് ഗുണാനുഭവങ്ങളും ധനനേട്ടവും ഉണ്ടാകും. അമിതമായ കോപം ദുരിതങ്ങൾ ഉണ്ടാകും. ഗ്രഹനില പ്രകാരം രാഹുവിന്റെ രണ്ടാം ഭവസ്ഥാനം അന്യസ്ത്രീ ബന്ധം, ഒന്നിൽ കൂടുതൽ വിവാഹബന്ധം ഒക്കെയും കൊണ്ട് വരും. മദ്യപാന ശീലം പാടെ നിയന്ത്രിച്ചില്ല എങ്കിൽ ദുഖിക്കേണ്ടി വരും.

വൃശ്ചികം

സഹോദരയോഗം കുറയും, മറ്റുള്ളവരുടെ അഭിപ്രായത്തിന് ചെവി കൊടുക്കാത്ത പക്ഷം പല ബുദ്ധിമുട്ടുകളും വന്നു ചേരും, പിതാവുമായി സ്വരച്ചേർച്ച ഇല്ലായ്മ, അവനവന്റെ മതാചാരങ്ങൾ അല്ലാതെ മറ്റു മതങ്ങളിൽ ആകൃഷ്ടരാകാൻ സാധ്യത, ഗുരുജനങ്ങളുമായി വാക്ക് തർക്കം ഉണ്ടാകുകയും, ഗുരുത്വ ദോഷം സംഭവിക്കാനും സാധ്യത. ചിലർക്ക് പുത്രാ ദുഃഖം ഉണ്ടാകും. പ്രേമ നൈരാശ്യം, ശിരോ രോഗങ്ങൾ, ദമ്പതികളിൽ ഐക്യത കുറവ് ഒക്കെയും പ്രതീക്ഷിക്കാം.

ധനു

കുടുംബബന്ധു ജനങ്ങൾ ആയി അഭിപ്രായ ഭിന്നത മാറും. വിവാഹഭാഗ്യം, വിവാഹം കൊണ്ടുള്ള ഗുണാനുഭവങ്ങൾ, സൗന്ദര്യവും കാര്യപ്രാപ്തിയും ഭർത്താവിനെ ദൈവത്തിനെ പോലെ കരുതി പരിചയിക്കുന്ന ഭാര്യയെ ലഭിക്കാൻ യോഗം, പുണ്യതീർത്ഥ യാത്രകൾ, വ്യവഹാര വിജയം, ഈശ്വര വിശ്വാസം, ആചാരാനുഷ്ടാനങ്ങളിൽ താല്പര്യം, കുടുംബബന്ധു ജനങ്ങൾക്കിടയിൽ ഉന്നതനായി തീരുവാൻ യോഗം, വിദേശയാത്ര, വിദേശ വാസം, വിദേശത്തു നിന്നുള്ള ഗുണാനുഭവങ്ങളും വന്നും ചേരും.

മകരം

കലാസാഹിത്യ രംഗങ്ങളിൽ കഴിവ് വർദ്ധിക്കും. രാഷ്‌ട്രീയത്തിൽ ശോഭനമായ ഭാവി, പ്രണയസാഫല്യം, പ്രണയ വിവാഹം ഒക്കെയും നടക്കാൻ സാധ്യത.മധ്യവയസു കഴിഞ്ഞവർക്ക് സർക്കാരിൽ ഉന്നത സ്ഥാനം തേടി വരും, പരോപകാരം താല്പര്യം വർദ്ധിക്കും, ഭക്ഷണ സുഖം, വാഹന ഭാഗ്യം, വ്യാപാരം, ബിസിനസ്സ് എന്നിവയിൽ പുരോഗതി, രോഗശാന്തി ഒക്കെയും സാധ്യത. സാഹസിക തൊഴിലുകളിൽ താല്പര്യം, സൈന്യത്തിൽ തൊഴിൽ നേടാൻ സാധ്യത. സഹോദരഗുണം പ്രതീക്ഷിക്കാം.

കുംഭം

എല്ലാകാര്യത്തിലും അലസതയും മടിയും വന്നു ചേരും. ധനം, സുഖം, ഭോഗം, സന്താനം, കുടുംബജീവിത, ഭാര്യ, എന്നിവിഷയങ്ങളിൽ ഏറ്റക്കുറച്ചിൽ അനുഭവപ്പെടും. വിദ്യയിൽ പുരോഗമനം ഉണ്ടാകും. മെഡിക്കൽ രംഗത്തുള്ളവർക്ക് വളരെയധികം ശോഭിക്കാൻ യോഗം ഉണ്ട്. പ്രമേഹവും നേത്രരോഗങ്ങളും ഉള്ളവർ ജാഗ്രത പുലർത്തുക. ഷെയർ ട്രേഡിങ്ങ്, ലോട്ടറി, മദ്യപാനം, മറ്റു പണം വച്ചുള്ള മത്സരങ്ങൾ, ഭാഗ്യപരീക്ഷണങ്ങൾ ഒക്കെയും വഴി ധനനാശം നിശ്ചയം.

മീനം

ജലസംബന്ധമായ തൊഴിൽ ചെയ്യുന്നവർക്ക് ധനനേട്ടവും ഉന്നതിയും പ്രതീക്ഷിക്കാം. എങ്കിലും, ജലമാർഗം ദോഷങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളത് കൊണ്ട് ജാഗ്രത പാലിക്കുക. വിവാഹകാലം അനുകൂലമാണ്, ഭൂമിലാഭം, സൽസുഹൃത്തുക്കളുടെ ലാഭം, അടയാഭരണ അലങ്കാര വസ്തുക്കൾ വാങ്ങുക, ശത്രുഹാനി, ഭാര്യയെ കൊണ്ട് ഗുണാനുഭവങ്ങൾ, കലാസാഹിത്യ രംഗങ്ങളിൽ ഉയർച്ച, സംസാര ചാതുര്യത്താൽ ലാഭം ഒക്കെയും സാധ്യത. കേസുവഴക്കുകൾ ഉണ്ടാകും എങ്കിലും വിജയം ആയിരിക്കും ഫലം.

മേടം

മേടവിഷ സംക്രമം ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഉന്നത ജനങ്ങളുടെ ആദരത്തിന്നു അർഹരാക്കും. കർമ്മ വ്യാപാര വ്യവസായ മേഖലകളിൽ ഉന്നതിയും പഴയ നഷ്ട പ്രതാപം തിരികെ വരുകയും ചെയ്യും. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അവാർഡ് സമ്മാനം ഒക്കെ പ്രതീക്ഷിക്കാം. ഗണിത ശാസ്ത്രത്തിൽ വളരെയധികം മികവ് കാണിക്കാൻ സാധിക്കും. രാഷ്‌ട്രീയ നേതാക്കൾക്ക് സമർഥ്യവും നേതൃ പാടവവും തെളിയിക്കാൻ അവസരം വന്നു ചേരും.

ഇടവം

വിവാഹയോഗം, സൽഭാര്യ, ദമ്പതികളിൽ ഐക്യം,. സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങൾ, കൃഷി പക്ഷി മൃഗാതികൾ നിന്ന് ധനനേട്ടം, സൽസുഹൃത്തുക്കൾ ഉണ്ടാകുകയും അവരിൽ നിന്നും ഗുണാനുഭവങ്ങളും പ്രതീക്ഷിക്കാം. രാഷ്‌ട്രീയക്കാർക്ക് സ്ഥാനമാനങ്ങൾക്ക് സാധ്യത. സർക്കാർ ജോലിക്ക് പരിശ്രമിക്കുന്നവർക് അർഹമായ തൊഴിൽ. കീർത്തി, പുതിയ സാമ്പത്തിക സ്രോതസുകൾ തുറന്നു കിട്ടുക, വിദേശത്തു പോകാൻ പരിശ്രമിക്കുന്നവർക്ക് അനുകൂല കാലം ഒക്കെയും ഫലം.

മിഥുനം

സംസാര പ്രധാനമായ തൊഴിലുകളിൽ വിജയിക്കുവാൻ അവസരം. ഷെയർ മാർക്കറ്റിംഗ്, ഭാഗ്യക്കുറികൾ ഒക്കെ ധനനേട്ടം കൊണ്ട് വരും. ജീവിതത്തിൽ അടിക്കടി മുന്നേറ്റം. പ്രാസംഗികർ, സെയിൽസ് തൊഴിലുകളിൽ വൻ നേട്ടം. എവിടെയും പദവി, ആദരം ഒക്കെയും ലഭിക്കും. കുടുംബസുഖം, ദമ്പതികളിൽ ഐക്യം ഒക്കെയും പ്രതീക്ഷിക്കാം. ചിലർക്ക് പുനർ വിവാഹയോഗം കാണുന്നു. വാഹനഭാഗ്യം, സന്താനഭാഗ്യം, വിശിഷ്ട അമൂല്യ വസ്തുക്കൾ ഒക്കെ ലഭിക്കാനും സാധ്യത.

കർക്കടകം

അഭിപ്രായങ്ങൾ ഇടക്കിടെ മാറുന്നത് കാരണം പലവിധ ബുദ്ധിമുട്ടുകൾ വന്നു ചേരും. പൊതുപ്രവർത്തന രംഗത്തുള്ളവർക്ക് ഉയർച്ച ഉണ്ടാകും. കൃഷി ലാഭം, ഗുരുജനപ്രീതി, ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, മംഗള കർമ്മങ്ങൾ കുടുംബത്തിൽ നടക്കുക, ത്യാഗ ബോധം, എന്നാൽ ചിലർക്ക് കുടുംബബന്ധു ജന വിരഹം, വീട് വിട്ട് ദൂരദേശവാസം ഒക്കെ യോഗം. പിതാവിന് ക്ലേശം ഉണ്ടാകും. കുടുംബ വക സ്വത്തുക്കളിൽ വ്യവഹാരം വന്നു ചേരും. വരവിൽ കവിഞ്ഞ ചിലവ് ഒക്കെ സാധ്യത.

പൊതുവിൽ നല്ല ഒരു വര്ഷം ആയിരിക്കുമെങ്കിലും ചിലർക്ക് ജീവിതഗതി തന്നെ മാറ്റി മറിക്കുന്ന വിയോഗങ്ങൾ ഉണ്ടാകും. രാഷ്‌ട്രീയത്തിൽ ഉള്ളവർക്ക് വൻ നേട്ടം കൊണ്ട് വരുന്ന വര്ഷം ആണ്. വാത രോഗം, വിഷഭയം, ശിരോരോഗങ്ങൾ ഒക്കെ ബുദ്ധിമുട്ടിക്കുന്ന വര്ഷം ആയിരിക്കും. ഏഴര ശനി കാലം ആണ്. എല്ലാ കാര്യങ്ങളിലും തടസം ഉണ്ടാകും. മനസുഖം ഇല്ലാത്ത അവസ്ഥ ആയിരിക്കും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Yearly Prediction by Jayarani E.V / 2023 August  to 2024 August

Tags: SUBYearly PredictionJayarani E.VYearly Prediction 1199
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ ഗതാഗത വകുപ്പ്; എല്ലാ ജില്ലയിലും ‘പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം’

മുഹറം അവധി വെള്ളിയാഴ്ച; വ്യാഴാഴ്ച പ്രവൃത്തിദിനം, സർക്കാർ പ്രഖ്യാപനം

കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്‌പെൻഷൻ

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies