തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിക്ക് ശസ്ത്രക്രിയ. നടന്റെ കാൽമുട്ടിനാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്ക് ശേഷം ഡൽഹിയിൽ ഒരാഴ്ചത്തെ വിശ്രമത്തിന് ശേഷമായിരിക്കും താരം ഹെെദരാബാദിൽ തിരികെ എത്തുക.
തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി വിദേശത്തായിരുന്നു ചിരഞ്ജീവി. ഷൂട്ടിംഗ് സമയത്തും താരത്തിന് കാലിന് വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാലിന് ശസ്ത്രക്രിയ നിർദ്ദേശിച്ചത്.
Comments