സംവിധായകൻ ശ്യാമ പ്രസാദ്, ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തിയ താരങ്ങളായിരുന്നു ആസിഫ് അലിയും നിഷാനും. ഇരുവരുടെയും കരിയറിലെ ശ്രദ്ധേയമായ ഒരു ചിത്രം കൂടിയായിരുന്നു ഋതു. ശേഷം ഇരുവരും ഒരുമിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
ശേഷം ആസിഫ് അലി മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ഒരു സ്ഥാനം പിടിച്ചെടുത്തു. എന്നാൽ ചുരുക്കം ചില സിനികളിൽ അഭിനയിച്ച ശേഷം നിഷാൻ മലയാള സിനിമയിൽ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു. മറ്റ് ദക്ഷിണേന്ത്യൻ ചിത്രങ്ങളിൽ നിഷാൻ സജീവമാണ്. ഇപ്പോഴിതാ 11 വർഷത്തിനു ശേഷം ആസിഫ് അലിയും നിഷാനും ഒരുമിക്കുകയാണ്.
ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. ചിത്രത്തിലെ ഒരു സുപ്രധാനമായ കഥാപാത്രത്തെയാണ് നിഷാൻ അവതരിപ്പിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രം ആസിഫ് അലി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു.
ചിത്രത്തിൽ അപർണ്ണ ബാലമുരളിയാണ് നായിക. ഗുഡ് വിൽ എന്റെർടെൻമെൻറ്റിന്റെ ബാനറിൽ ജോബിജോർജ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒളപ്പമണ്ണ മന, ധോണി, ഹൈദരാബാദ്, ഝാർഖണ്ഡ് എന്നിവിടങ്ങളിലായാണ് നടക്കുക.
Comments