കസബ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നേഹ സെക്സേന. തുടര്‍ന്ന് ചെയ്ത മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താൻ ജീവിത്തിൽ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ചും സിനിമയിൽ എത്തിയതിനെക്കുറിച്ചുമൊക്കെ പലപ്പോഴും താരം തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ, തനിക്ക് ലഭിച്ച സൗഭാഗ്യങ്ങൾക്ക് കാരണം ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹമാണെന്ന് പറയുകയാണ് പഞ്ചാബി സ്വദേശിനിയായ നടി നേഹ.
അപ്രതീക്ഷിതമായി കേരളത്തിലേക്ക് വരുന്നതും ചോറ്റാനിക്കരയിൽ പോകാൻ കഴിഞ്ഞതിനെക്കുറിച്ചുമാണ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞത്. അമ്മ കഷ്ടപ്പെട്ട് വളർത്തിയതിനെക്കുറിച്ചും അച്ഛനെ നഷ്ടപ്പെട്ടതിനെക്കുറിച്ചും നടി പറയുന്നുണ്ട്.
‘അമ്മ ഗർഭിണി ആയിരിക്കുന്ന സമയത്താണ് അച്ഛൻ മരണപ്പെടുന്നത്. അച്ഛന്റെ നഷ്ടം വലിയൊരു വേദന തന്നെ ആയിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അമ്മ തന്നെ വളർത്തിയത്. ജോലിക്ക് പോയി തുടങ്ങിയ സമയം മുതൽ അമ്മ വിശ്രമത്തിലായിരുന്നു. അതാണ് എനിക്ക് ഇഷ്ടം.
പഠനം കഴിഞ്ഞ് നല്ലൊരു കമ്പനിയില്‍ ജോലിയ്ക്ക് കയറിയതിന് ശേഷമാണ് മോഡലിംഗിലും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്. ആദ്യം കുറേ ഓഡിഷന് പോയിരുന്നു. സെലക്ട് ആകും, പക്ഷെ പിന്നീട് അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ല എന്നു കാണുമ്പോള്‍ റിജക്ട് ചെയ്യും. അങ്ങനെ പല അവസരങ്ങളും വന്നു. തുടക്കകാലത്ത് അത്തരം കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായിരുന്നു. അത് മറ്റ് ഇന്റസ്ട്രിയിലെ കാര്യമാണ്, കേരളത്തിലുണ്ടായിട്ടില്ലെന്നും നേഹ വ്യക്തമാക്കി.
തുളുവിലും, കന്നടയിലും തെലുങ്കിലും, ഹിന്ദിയിലും എല്ലാം സിനിമകള്‍ ചെയ്തിരുന്നുവെങ്കിലും കരിയര്‍ ബ്രേക്ക് എന്ന പറയാൻ ഒന്നും ഉണ്ടായിരുന്നില്ല. ആ സമയത്താണ് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി കേരളത്തിലെത്തുന്നത്. ഷൂട്ട് കഴിഞ്ഞു പോകുന്നതിന് മുന്‍പേ ഏതെങ്കിലും ക്ഷേത്രത്തില്‍ പോകണം എന്നു കരുതി. കൂടെ ഉണ്ടായിരുന്ന അസിസ്റ്റന്റ് ആണ് ചോറ്റാനിക്കര അമ്പലത്തെ കുറിച്ചു പറഞ്ഞത്.
അതൊരു ശബരിമല സീസണായിരുന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ നല്ല തിരക്കുണ്ടായിരുന്നു. എന്നാലും ദേവിയുടെ ദര്‍ശനം കിട്ടി. നട തുറക്കുമ്പോള്‍ തേജസ്സോടെയുള്ള ദേവിയുടെ മുഖം കണ്ടു. അന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചതാണ്, ‘ദേവി എനിക്ക് ഇവിടെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം തരണേ’ എന്ന്. അവിടെ നിന്ന് പത്ത് ദിവസം കഴിഞ്ഞ് എനിക്കൊരു കോള്‍ വന്നു, മമ്മൂട്ടി സാറിനൊപ്പം ഫോട്ടോഷൂട്ട് ചെയ്യാന്‍. അതിലൂടെ കസബ എന്ന സിനിമയില്‍ അവസരവും ലഭിച്ചു. അതായിരുന്നു കരിയര്‍ ബ്രേക്ക്. ഇന്നെനിക്ക് എന്തെങ്കിലും നേടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് ചോറ്റാനിക്കര അമ്മയുടെ അനുഗ്രഹമാണ്. കേരളത്തിലെ ഒട്ടുമിക്ക എല്ലാ ക്ഷേത്രങ്ങളിലും ഞാന്‍ പോയിട്ടുണ്ട്.’- നേഹ പറയുന്നു.
Comments