ഓളം സൃഷ്ടിക്കാൻ ഒല; കണ്ണ‍ഞ്ചിപ്പിക്കുന്ന നാല് ഇലക്ട്രിക് ബൈക്കുകൾ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഓളം സൃഷ്ടിക്കാൻ ഒല; കണ്ണ‍ഞ്ചിപ്പിക്കുന്ന നാല് ഇലക്ട്രിക് ബൈക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 03:52 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ വാഹനവിപണിയിൽ കരുത്താർജ്ജിക്കാൻ തയ്യാറെടുക്കുകയാണ് ഒല. നാല് വ്യത്യസ്ത ബൈക്കുകളുമായാണ് ഒല എത്തുന്നത്. ഒല എസ്1 പ്രോ, ഒല എസ്1 എയർ,ഒല എസ്1 എക്‌സ് എന്നിങ്ങനെ ഒന്നിലധികം സ്‌കൂട്ടറുകൾ കമ്പനി പുറത്തിറക്കുന്നുണ്ട്. എന്നിരുന്നാലും, വിപണിയിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കണമെങ്കിൽ സ്കൂട്ടുകൾ മാത്രം പോരാ എന്ന് കമ്പനി വിശ്വസിക്കുന്നു. അതിന്റെ ഭാ​ഗമായാണ് ഒല ക്രൂയിസർ, ഒല അഡ്വഞ്ചർ, ഒല റോഡ്സ്റ്റർ, ഒല ഡയമണ്ട് ഹെഡ് എന്നിങ്ങനെ നാല് വ്യത്യസ്ത ഇലക്ട്രിക് ബൈക്കുകൾ പുറത്തിറക്കാൻ കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ രാജാവാകാൻ തയ്യാറെടുക്കുകയാണ് ഒല. ഓരോ ബൈക്കുകളും പരിചയപ്പെടാം.

ഒല ക്രൂയിസർ

നീളമുള്ള, എന്നാൽ ഉയരം കുറഞ്ഞ ബൈക്കാണ് ഒല ക്രൂയിസർ. ഏറ്റവും മികച്ച എയറോഡൈനാമിക്സ്, വീൽ ടു വീൽ എന്നിവ ക്രൂയിസറിന്റെ പ്രത്യേകതയാണ്. എൽഇഡി ഹെഡ്‌ലാമ്പ് പാനൽ ഒരു നല്ല കാഴ്ചാനുഭവം നൽകുന്നു. ബൈക്കിന്റെ ഡിസൈനോട് ചേരുന്ന തരത്തിലുള്ള ഹൈഡ്ലാമ്പ് ആണ് കമ്പനി നൽകിയിരിക്കുന്നത്. രണ്ട് പേർക്ക് ഇരിക്കാൻ കഴിയുന്ന രീതിയിലുള്ള സീറ്റാണ് വാഹനത്തിന്. എൽഇഡി ടെയിൽ ലൈറ്റുകളും ആകർഷകമായ രൂപത്തിൽ ചെയ്തിരിക്കുന്നു. മിഡ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോർ ആണ് ബൈക്കിൽ ഉപയോഗിക്കുന്നത്. മുൻവശത്തെ സസ്‌പെൻഷൻ ചുമതലകൾ USD ഫോർക്കുകൾ കൈകാര്യം ചെയ്യുമ്പോൾ, പിന്നിൽ ഒരു മോണോഷോക്കും കമ്പനി നൽകുന്നു.

ഒല അഡ്വഞ്ചർ

ലോംഗ് ട്രാവൽ യുഎസ്ഡി ഫോർക്കുകളും മുന്നിലും പിന്നിലും സ്‌പോക്ക് വീലുകളുമായാണ് ഒല അഡ്വഞ്ചർ വരുന്നത്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 17 ഇഞ്ചുമാണ് ടയറുകൾ. ബോഡി വർക്ക് രസകരമായി ചെയ്തിരിക്കുന്നു. മഡ്ഗാർഡ് ഡിസൈൻ മനോഹരമാണ്. ഹെഡ്‌ലാമ്പ് ഓൾ-എൽഇഡി അഫയറും ഫ്രണ്ട് വിൻഡ്‌ഷീൽഡും ആകർഷകം. ടാങ്ക് പാനലും സീറ്റും നല്ല രീതിയിൽ ഡിസൈൻ ചെയ്തിട്ടുണ്ട്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, ഹാൻഡ് ഗാർഡ്, സ്ലീക്ക് മിററുകൾ എന്നിവയും ബൈക്കിനുണ്ട്. പുറകിൽ, ലഗേജ് മൗണ്ടുകളും ഒരു LED ടെയിൽ ലൈറ്റും ബൈക്കിന് നൽകുന്നു. ബാറ്ററി പായ്‌ക്ക് നടുവിലാണ് ഇരിക്കുന്നത്. കൂടാതെ മിഡ് മൗണ്ടഡ് മോട്ടോറും ചെയിൻ ഡ്രൈവും ഒല അഡ്വഞ്ചറിന് ലഭിക്കുന്നു.

ഒല റോഡ്സ്റ്റർ

അലോയ് വീലുകളിൽ ഘടിപ്പിച്ച ചങ്കി ടയറിലാണ് ഒല റോഡ്സ്റ്റർ എത്തിയിരിക്കുന്നത്. യുഎസ്ഡി ഫോർക്കുകളും ട്വിൻ ഡിസ്‌ക് ബ്രേക്കും സജ്ജീകരിച്ചിരിക്കുന്നത് ബൈക്കിന് സ്‌പോർട്ടി ലുക്ക് നൽകുന്നു. ഹെഡ്‌ലാമ്പ് എൽഇഡിയാണ്. മനോഹരമായി തന്നെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ മുന്നിൽ നിൽക്കുന്നു. സീറ്റ് ത്രീ-സ്റ്റെപ്പ് യൂണിറ്റ് പോലെയാണ്. എന്നാൽ മുൻഭാഗം ചാർജിംഗ് പോഡ് മറയ്‌ക്കുന്നതിനുള്ള ഒരു ഫ്ലാപ്പായാണ് നിർമ്മിച്ചിരിക്കുന്നത്. ഫ്ലഷ് ഫിറ്റ് ടെയിൽ ലൈറ്റ് യൂണിറ്റ് മികച്ചതാണ്. ബാറ്ററിയും മിഡ് മൗണ്ടഡ് മോട്ടോറും അതേപടി നിലനിലനിർത്തുന്നു.

ഒല ഡയമണ്ട് ഹെഡ്

വളരെ സവിശേഷവും എയറോഡൈനാമിക് രൂപകൽപ്പനയുമായാണ് ഒല ഡയമണ്ട് ഹെഡിന്. മുൻഭാഗം ഹബ് സെന്റർ സ്റ്റിയറിങ്ങാണ്. ചക്രത്തിന്റെ ഹബ്ബിനുള്ളിൽ സ്റ്റിയറിംഗ് പിവറ്റ് പോയിന്റുകളാണ് ഹബ്-സെന്റർ സ്റ്റിയറിംഗിന്റെ സവിശേഷത. നിരത്തിലിറങ്ങിയിട്ടുള്ള ബൈക്കുകളിൽ ഏറെ സവിശേഷമായ ഒന്നായിരിക്കും ഒല ഡയമണ്ട് ഹെഡ് എന്ന് ഉറപ്പ്. ഡയമണ്ട് ഹെഡിന് ഫാറ്റ് വീലുകൾ നൽകിയിരിക്കുന്നു. ഈ മിഡ്-മോട്ടോർ ഇലക്ട്രിക് മോട്ടോർസൈക്കിൾ മികച്ച പ്രകടനം കാഴ്ച വെച്ചേക്കും.

Tags: OLASUB
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കുട്ടിയെ നോക്കാനെത്തി; വീട്ടിലെ അലമാരയിൽ നിന്ന് 6 പവൻ സ്വർണം കവർന്നു; ഹോംനഴ്‌സ് അറസ്റ്റിൽ

മുതിർന്ന സ്വയംസേവകൻ ചീരാൽ മുഹമ്മദ് അന്തരിച്ചു

ബെല്ലാരിയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: പ്രധാനപ്രതിയെ കൊച്ചിയിൽ നിന്നും എൻഐഎ അറസ്റ്റ് ചെയ്തു; കുടക് സ്വദേശി അബ്ദുൾ നാസർ ഒളിവിൽ കഴിഞ്ഞത് 3 വർഷം

നാല് ദിവസമായി വിവരമില്ല; പാലക്കാട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കാണാതായി; പിക്കപ്പ് വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത്; സഹായം തേടി ബന്ധുക്കൾ

ഗുരുവായൂരിൽ മധ്യവയസ്കയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ; ഒപ്പമുണ്ടായിരുന്ന വയോധികൻ കസ്റ്റഡിയിൽ

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies