കൊണാർക് സൂര്യക്ഷേത്രത്തിന്റെ ചെറുപതിപ്പ് ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ; അനാച്ഛാദനം ചെയ്ത് വികാസ് ഖന്ന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊണാർക് സൂര്യക്ഷേത്രത്തിന്റെ ചെറുപതിപ്പ് ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ; അനാച്ഛാദനം ചെയ്ത് വികാസ് ഖന്ന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2023, 04:53 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിനം ന്യൂയോർക്ക് സിറ്റിയിൽ അതിഗംഭീരമായി ആഘോഷിച്ച് സെലിബ്രിറ്റി ഷെഫ് വികാസ് ഖന്നയും സംഘവും. ത്രിവർണ പതാക ഉയർത്തിയതിന് പിന്നാലെ വിശ്വപ്രസിദ്ധ കൊണാർക് സൂര്യ ക്ഷേത്രത്തിന്‌റെ ചെറുപതിപ്പ് ടൈം സ്‌ക്വയറിൽ അനാച്ഛാദനം ചെയ്തുകൊണ്ടായിരുന്നു വികാസ് ഖന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ഭാഗമായത്. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ രൺധീർ ജയ്‌സ്‌വാളും അദ്ദേഹത്തോടൊപ്പം പങ്കുച്ചേർന്നിരുന്നു. ഇന്തോ-അമേരിക്കൻ ആർട്‌സ് കൗൺസിലും അമേരിക്കയിലെ ഇന്ത്യൻ സമൂഹവും ചടങ്ങിൽ പങ്കെടുത്തു. ടൈം സ്‌ക്വയറിൽ ദേശീയ പതാക ഉയർത്തുന്ന വേളയിൽ ആയിരക്കണക്കിന് പേരായിരുന്നു തടിച്ചുകൂടിയത്.

ഒഡിഷയിൽ സ്ഥിതി ചെയ്യുന്ന കൊണാർക് സൂര്യക്ഷേത്ര ചക്രത്തിന്റെ ചെറുപതിപ്പ് തയ്യാറാക്കിയത് ലളിതാഗിത്രി ഗ്രാമത്തിൽ നിന്നുള്ള കലാകാരൻമാർ ചേർന്നായിരുന്നു. മാസങ്ങളോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് 4000 പൗണ്ട് തൂക്കമുള്ള നിർമ്മിതി തയ്യാറാക്കിയത്. സമർത്ഥരായ കരകൗശല വിദഗ്ധർ രാവും പകലും അധ്വാനിച്ചതിന്‌റെ ഫലമായാണ് ഇതുയാഥാർത്ഥ്യമായതെന്ന് വികാസ് ഖന്ന പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ഈ നിമിഷത്തിന് വേണ്ടി താൻ കാത്തിരിക്കുകയായിരുന്നുവെന്നും അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സമൂഹവും യുഎസും തമ്മിലുള്ള ഐക്യത്തിന്‌റെ പ്രതീകമായി ഈ കലാരൂപം ന്യൂയോർക്ക് സിറ്റിയിൽ നിലകൊള്ളുമെന്നും വികാസ് ഖന്ന പറഞ്ഞു.

ഒഡിഷയിലെ പേരുകേട്ട സാൻഡ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക് നേരത്തെ കൊണാർക് ക്ഷേത്രത്തിന്‌റെ പ്രതീകം മണ്ണിൽ തീർത്തത് കണ്ടാണ് ഇത്തരമൊരു ആശയത്തിലേക്ക് ആകൃഷ്ടനായതെന്നും ഖന്ന വ്യക്തമാക്കി. 12 വർഷവും 12,000 കരകൗശല വിദഗ്ധരും ചേർന്ന് 13-ാം നൂറ്റാണ്ടിലായിരുന്നു കൊണാർക് സൂര്യക്ഷേത്രം നിർമ്മിച്ചത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലിടം പിടിച്ച ക്ഷേത്രമാണിത്. വാസ്തുവിദ്യയുടെ വിസ്മയിപ്പിക്കുന്ന ഉദാഹരമാണ് ഈ ക്ഷേത്രം. ”ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവീര്യമാക്കുന്നു” എന്നാണ് കൊണാർക് ക്ഷേത്രത്തെക്കുറിച്ച് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചിട്ടുള്ളത്.

Tags: Times Square
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies