എന്താണ് നെഹ്‌റൂവിയൻ പാരമ്പര്യം? അങ്ങനൊന്നില്ലെന്ന് കേന്ദ്രമന്ത്രി ജനറൽ വി.കെ സിംഗ്. നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ പേര് മാറ്റിയതിൽ എതിർക്കുന്ന കോൺഗ്രസിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്‌റു രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായിരുന്നു എന്ന് കരുതി അത്തരം ഒരു പാരമ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ കോൺഗ്രസ് പറയുന്ന വീട് ബ്രിട്ടീഷ് കാലത്ത് കമാൻഡർ-ഇൻ-ചീഫിന്റെ വീടായിരുന്നെന്നും എന്നാൽ ആദ്യ കമാൻഡർ ഇൻ ചീഫ് തനിക്ക് ഇത് വളരെ വലുതാണെന്ന് കരുതി ഇത് പ്രധാനമന്ത്രിക്ക് നൽകുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഈ വീട് ഓരോ പ്രധാനമന്ത്രിമാർക്കും വേണ്ടി നിർമ്മിച്ചതാണ്. അപ്പോൾ ഇത് മ്യൂസിയാക്കുമ്പോൾ അതിന് പ്രധാനമന്ത്രി മ്യൂസിയം എന്നാണ് പേരിടേണ്ടത്, നെഹ്റുവും അതിന്റെ ഭാഗമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയത്തിന്റെ പേര് മാറ്റുന്നതിനെ എതിർത്ത് കോൺഗ്രസ് രംഗത്ത് വന്നിരുന്നു. നെഹ്‌റൂവിയൻ പാരമ്പര്യത്തിന് നേരെയുള്ള നടപടി എന്നായിരുന്നു കോൺഗ്രസിന്റെ നിലപാട് എന്നാൽ ഇത് തെറ്റാണെന്നും അത്തരത്തിൽ ഒരു പാരമ്പര്യവും രാജ്യത്ത് ഇല്ല. ഇപ്പോൾ നിലവിലുള്ള മ്യൂസിയത്തിൽ ജവഹർലാൽ നെഹ്‌റു പ്രധാനമന്ത്രിയായിരുന്നു കാലത്തെ വസ്തുക്കൾ അടക്കമുള്ളവയാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് മാറ്റി ഇതുവരെ ഇന്ത്യയിലുണ്ടായിരുന്ന എല്ലാ പ്രധാനമന്ത്രിമാരും ഉപയോഗിച്ച വസ്തുക്കളും പ്രദർശിപ്പിക്കും.
Comments