കൊച്ചി: മഹാരാജാസ് കോളേജിൽ കാഴ്ച പരിമതിയുള്ള അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കില്ല. സംഭവത്തിൽ പരാതിയില്ലെന്ന് അദ്ധ്യാപകൻ എറണാകുളം സെൻട്രൽ പോലീസിനോട് പറഞ്ഞു. ഇതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കേണ്ട എന്ന തീരുമാനത്തിലേയ്ക്ക് പോലീസ് എത്തിയത്.
അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ കോളേജ് അധികൃതരായിരുന്നു പോലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം ചേർന്ന കോളേജ് കൗൺസിൽ യോഗത്തിന്റെ തീരുമാനത്തിലായിരുന്നു പരാതി നൽകിയത്. ഫാസിൽ എന്ന വിദ്യാർത്ഥി അടക്കം ആറ് വിദ്യാർത്ഥികൾക്കെതിരെയായിരുന്നു പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ വെെറലായ വീഡിയോ പോലീസ് സൂഷ്മമായി പരിശോധിച്ചിരുന്നു. വീഡിയോ പുറത്തുവന്നപ്പോൾ തന്നെ വിദ്യാർത്ഥികൾക്കെതിരെ പരാതിയോ അന്വേഷണമോ വേണ്ടെന്ന് അദ്ധ്യാപകൻ പറഞ്ഞിരുന്നു. പ്രാഥമിക അന്വേഷണത്തിൽ കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിലടക്കമുള്ള ആറ് വിദ്യാർഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Comments