വിനായക ചതുർത്ഥി ;ഐതീഹ്യം  വ്രതം  ആചാരങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

വിനായക ചതുർത്ഥി ;ഐതീഹ്യം  വ്രതം  ആചാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2023, 10:25 am IST
Facebook
Twitter
WhatsAppTelegram

ശ്രീ മഹാഗണപതിയുടെ തിരു അവതാര ദിനമാണ് വിനായക ചതുർത്ഥി.ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസമാണ് ഗണപതി ഭഗവാന്റെ ജന്മദിനം എന്ന നിലയിൽ വിനായക ചതുർഥി ആഘോഷിക്കുന്നത്.

ഗണപതി ഭഗവാന്റെ കളിമൺ/പേപ്പർ  വിഗ്രഹങ്ങൾ താത്കാലികമായി നിർമിച്ച പന്തലിൽ  പ്രത്യേക അനുഷ്ഠാനങ്ങളോടെ സ്ഥാപിക്കുന്നതോടെ ഗണേശോത്സവം ആരംഭിക്കുകയായി. ഈ വിഗ്രഹം പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവകൊണ്ട് അലങ്കരിക്കപ്പെടുന്നു. പൂജക്കായി താമരയും കറുകപ്പുല്ലും വിശേഷവിധികളോടെ ഉപയോഗിക്കുന്നു. വിഗ്രഹത്തിനു മുന്നിൽ വിളക്ക് തെളിച്ചു 10 ദിവസം യഥാവിധി  ഗണേശനെ ഭജനം ചെയ്ത് ഹോമം ചെയ്യപ്പെടുന്നു. പൂജ പ്രസാദം സമൂഹത്തിനു വിതരണം ചെയ്യും. ഗണേശഭഗവാന്റെ പ്രിയപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന മോദകം, ഉണ്ണിയപ്പം ഒക്കെയാണ് സാധാരണമായി പ്രസാദമായി ഉണ്ടാകാറുള്ളത്. പത്താം ദിവസം അതായത് അനന്ത ചതുർദശി ദിനത്തിൽ മന്ത്ര ജപങ്ങളോടും വലിയ ആഘോഷത്തോടും ഘോഷയാത്രയായി അടുത്തുള്ള ഉചിതമായ നദിയിലോ കടലിലോ നിമഞ്ജനം ചെയ്യുന്നതോടെ ഗണേശോത്സവം പരിസമാപ്തി ആകും. കേരളത്തിൽ ഗണേശ ചതുർത്ഥി ആഘോഷിക്കുമ്പോൾ അതിനോട് അനുബന്ധിച്ചു ആനയൂട്ടു നടത്തുന്ന പോലെ പ്രാദേശികമായി ഓരോ സ്ഥലത്തും ഓരോ ആചാരം ഉണ്ട്.

പാർവതിദേവിയുടെ നിർദേശപ്രകാരം അസുരന്മാരാൽ പൊറുതിമുട്ടിയ ദേവന്മാർ കളിമണ്ണിൽ ഗണേശവിഗ്രഹം നിർമിച്ചു പൂജിച്ചു എന്നും, അതിൽ പ്രസന്നൻ ആയ ഗണേശ ഭഗവാൻ അസുരന്മാരെ യുദ്ധം ചെയ്തു നിഗ്രഹിച്ചു. നിഗ്രഹത്തിനു മുൻപ് അസുരന്മാർ, തങ്ങൾ ഇനി മനുഷ്യമാരിൽ അവർ അറിയാതെ ജീവിച്ചോട്ടെ എന്നു അനുവാദം ചോദിച്ചു എന്നും, അതിനു ഗണേശഭഗവാൻ അനുവദിച്ചു എന്നും; എന്നാൽ, ആരാണോ ചിങ്ങമാസത്തിൽ ശുക്ലപക്ഷ ചതുർത്ഥി നാളുകളിൽ തന്നെ മണ്ണിൽ ഉണ്ടാക്കി പൂജ ചെയ്യുന്നുവോ അവരിൽ നിന്നും അസുരന്മാർ ഒഴിഞ്ഞു പോകണം എന്നും ഒരു നിബന്ധന വച്ചു. ആയതിനാൽ ഈ കാലയളവിൽ കളിമൺ വിഗ്രഹം നിർമിച്ചു പൂജിക്കുന്നവരിൽ അസുരഗണങ്ങൾ ഒഴിഞ്ഞു പോയി ഐശ്വര്യം സിദ്ധിക്കും എന്നും ആണ് വിശ്വാസം.

മറ്റൊരു വിശ്വാസ പ്രകാരം മഹര്‍ഷി വേദവ്യാസന്‍ മഹാഭാരതം രചിക്കാന്‍ ഭഗവാൻ ഗണേശനെ ക്ഷണിക്കുകയും മഹാഭാരതം എഴുതാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍  വേദവ്യാസന്‍  ശ്ലോകങ്ങള്‍ ചൊല്ലാന്‍ തുടങ്ങിയെന്നും അങ്ങനെ ഗണപതി ഭഗവാൻ മഹാഭാരതം എഴുതാന്‍ തുടങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു. 10 ദിവസം നിര്‍ത്താതെ എഴുത്ത് തുടര്‍ന്നു. ഈ 10 ദിവസം കൊണ്ട് ഭഗവാന്റെ മേല്‍ അഴുക്ക് പടര്‍ന്നു. അത് വൃത്തിയാക്കാനായി പത്താം ദിവസം ഭഗവാൻ, സരസ്വതി നദിയില്‍ കുളിച്ചു. ഈ ദിവസം അനന്ത ചതുര്‍ദശി ആയിരുന്നു. ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഗണേശപ്രതിഷ്ഠയും നിമജ്ജനവും നടത്തുന്നത് എന്നും ഒരു വിഭാഗം ഉണ്ട്.

ഭാരതത്തിൽ മഹാരാഷ്‌ട്ര, കർണാടക, കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ രീതിയിൽ ആചരിക്കുന്നു. നേപ്പാളിലും യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ, സിംഗപ്പൂർ, മലേഷ്യ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, ഗയാന, സുരിനാം, കരീബിയന്റെ മറ്റ് ഭാഗങ്ങൾ, ഫിജി, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക, എന്നിവിടങ്ങളിലെ ഹിന്ദു പ്രവാസികളും ഗണേശ ചതുർത്ഥി ആചരിക്കുന്നു. ഗ്രിഗോറിയൻ കലണ്ടറിൽ, എല്ലാ വർഷവും ഏകദേശം ഓഗസ്റ്റ് 22 നും സെപ്റ്റംബർ 20 നും ഇടയിലാണ് ഗണേശ ചതുർത്ഥി വരുന്നത്.

ശതവാഹന, രാഷ്‌ട്രകൂട, ചാലൂക്യ എന്നീ രാജവംശങ്ങൾ ഭരിച്ചിരുന്ന ബിസി 271 മുതൽ എഡി 1190 വരെയുള്ള കാലയളവിലാണ് ഗണേശോത്സവം ആരംഭിച്ചതെന്ന് ചിലർ പറയുന്നുണ്ട് എങ്കിലും ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്, മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവജിയുടെ കാലഘട്ടത്തിലാണ് ഗണേശോത്സവം ആരംഭിച്ചത് എന്നാണ്. ജനങ്ങൾക്കിടയിൽ സംസ്‌കാരവും ഐക്യവും വളർത്തുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം.

ബ്രിട്ടീഷ് രാജ് കാലത്ത്, മറ്റൊരു വഴിത്തിരിവായി. 1893-ൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ലോകമാന്യ തിലക് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ ജനങ്ങളെ ഒന്നിച്ചു കൂട്ടുന്നതിനായി സ്വകാര്യ കുടുംബ ആഘോഷങ്ങളിൽ നിന്ന് മഹത്തായ ഒരു പൊതു പരിപാടിയിലേക്ക് ഉത്സവത്തെ പുനഃക്രമീകരിച്ചു. പൊതുവേദികളിൽ ഗ്രന്ഥ വായനയും കൂട്ട വിരുന്നും, അത്‌ലറ്റിക്, ആയോധന മത്സരങ്ങളും ഒക്കെ നടത്തിയിരുന്നു അന്ന്. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ഈ ഉത്സവം ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ പ്രതീകമായിരുന്നു. ഇന്നും മഹാരാഷ്‌ട്രയിൽ ഗണേശ ഭഗവാൻ ഹൈന്ദവ ദേവൻ എന്നതിൽ ഉപരി ദേശത്തിന്റെ നാഥൻ ആണ്. മുംബൈയിൽ മാത്രം പ്രതിവർഷം ഏകദേശം 150,000 പ്രതിമകൾ നിമജ്ജനം ചെയ്യപ്പെടുന്നു.

വിനായക ചതുർത്ഥി വ്രതം

ഈ വര്ഷം ഓഗസ്റ്റ് 20 ഞായറാഴ്ചയാണ് വിനായക ചതുർത്ഥി. വ്രതം തലേ ദിവസമായ 19 നു തന്നെ തുടങ്ങണം.മത്സ്യ മാംസാദി ത്യജിച്ച് പൂർണ്ണ ബ്രഹ്‌മചര്യം പാലിക്കണം.പരമാവധി സമയം ഗണപതിയെ പ്രാർത്ഥിക്കണം .ചതുർത്ഥി ദിവസം രാവിലെ ക്ഷേത്രത്തിൽ ഗണപതി ഹോമം നടത്തുക . ഏതെങ്കിലും ദ്രവ്യം ഹോമത്തിനു സമർപ്പിക്കുക. പറ്റിയാൽ ദിവസം മുഴുവൻ ഗണപതി ക്ഷേത്രത്തിൽ ഇരിക്കുക .അവിടെയുള്ള എല്ലാ പൂജകളിലും പങ്കെടുക്കുക.അല്ലെങ്കിൽ രാവിലെയും വൈകിട്ടും കുളിച്ച് ക്ഷേത്ര ദർശനം നടത്തണം. ഗണേശപുരാണം ,അഷ്ടോത്തരം ,ഗണേശ ഗായത്രി , സഹസ്രനാമം , സങ്കട നാശന ഗണേശ സ്തോത്രം എന്നിവ ജപിക്കാം .പൂർണ ഉപവാസം സാധിച്ചാൽ അതാണ് നല്ലത് .അല്ലാത്ത പക്ഷം പഴങ്ങൾ ,ക്ഷേത്രത്തിലെ പടച്ചോർ ഇവ ഭക്ഷിക്കാം.ചതുർത്ഥിയുടെ പിറ്റേന്ന് രാവിലെ ക്ഷേത്രത്തിലെ തീർത്ഥം സേവിച്ച വ്രതം പൂർത്തിയാക്കാം.

ഗണപതി ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട മാലകൾ കറുക മാല ,മുക്കൂറ്റി മാല എന്നിവയാണ്. ചതുർത്ഥി ദിവസം ഈ മാലകൾ ചാർത്തുന്നത് അതി വിശേഷമാണ്. മറ്റു ദിവസങ്ങളിലും ഈ മാലകൾ ചാർത്താവുന്നതാണ്

ഭഗവാന്റെ ഓരോ ഭാവത്തിനും ഒരു ഫലസിദ്ധി ആണ് വിധി. ബാലഗണപതിയെ ദര്‍ശിക്കുന്നത്‌ അഭീഷ്ടസിദ്ധിക്കാണ്‌. വീരഗണപതി ശത്രുനാശം വരുത്തും. കച്ചവടത്തിലെ വിജയത്തിന്‌ ഉച്ഛിഷ്ടഗണപതി ദര്‍ശനം ഗുണം ചെയ്യും. ഐശ്വര്യവും സമ്പത്തും പ്രധാനം ചെയ്യുന്നതാണ്‌ ലക്ഷ്മിഗണപതി ദര്‍ശനം. സര്‍വ്വാഭീഷ്ടസിദ്ധിയാണ്‌ മഹാഗണപതി ദര്‍ശനഫലം. നല്ല സന്താനങ്ങളെ ലഭിക്കാന്‍ ഹരിദ്രാഗണപതിയെ ദര്‍ശിക്കണം. ദു:ഖമോചനത്തിന്‌ സങ്കടഹരഗണപതിദര്‍ശനം നല്ലതാണ്‌. കടം മാറുന്നതിന്‌ ഋണമോചനഗണപതി. ആഗ്രഹസാഫല്യത്തിന്‌ സിദ്ധിഗണപതി, ഐശ്വര്യത്തിന്‌ ക്ഷിപ്രഗണപതി, വിഘ്ന നിവാരണത്തിന്‌ വിഘ്ന ഗണപതി, ലക്‍ഷ്യപ്രാപ്തിക്ക്‌ വിജയഗണപതി ദര്‍ശനങ്ങള്‍ ഫലം ചെയ്യും.

ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു) 

Tags: PREMIUMganesholsavamGanapativinayaka chaturthi 2023Vinayak Chaturthi
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies