ഭാരതം ജീവിക്കുന്നത് മാനവരാശിക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭാരതം ജീവിക്കുന്നത് മാനവരാശിക്കുവേണ്ടി: ദത്താത്രേയ ഹൊസബാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 09:10 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: ഭാരതം ജീവിക്കുന്നത് മാനവരാശിക്കുവേണ്ടിയാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. ആർഎസ്എസ് ശതാബ്ദിക്കു മുന്നോടിയായി കേസരി വാരിക സംഘടിപ്പിച്ച ‘അമൃതശതം’ പ്രഭാഷണപരമ്പര കേസരി ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്‌കാരിക മൂല്യങ്ങൾകൊണ്ടും തനതായ ജീവിതദർശനം കൊണ്ടും ലോകത്തിനു പ്രകാശഗോപുരമായി വെളിച്ചം പകരുകയാണ് ഭാരതത്തിന്റെ ദൗത്യം. ഇതിനായി ഭാരതീയരിൽ ഉയർന്ന ദേശീയഭാവം ശക്തമാവേണ്ടത് ആവശ്യമാണ്. ഇതാണ് സംഘസ്ഥാപനത്തിലൂടെ ഡോക്ടർജി യാഥാർത്ഥ്യമാക്കിയത്. സ്വാതന്ത്ര്യസമരകാലത്ത് ഉദയം ചെയ്യുകയും സ്വാതന്ത്ര്യാനന്തരം ദേശീയ സംഘടനാ ശക്തിയായി മാറുകയും ചെയ്ത ചരിത്രമാണ് ആർഎസ്എസിനുള്ളത്. സംഘസ്ഥാപകന്റെ ജീവിതം മനസ്സിലാക്കാതെ സംഘത്തിന്റെ ചരിത്രം മനസ്സിലാക്കാനാവില്ല.

രാഷ്‌ട്രത്തിനായുള്ള കടം പൂർത്തീകരിക്കാൻ അദ്ദേഹം ജീവന്റെ ഓരോ അണുവും ബലികഴിച്ചു. വിദ്യാഭ്യാസകാലഘട്ടം മുതൽ അദ്ദേഹം സ്വാതന്ത്ര്യപോരാട്ടങ്ങളിൽ പങ്കെടുക്കുകയും ജയിലിൽ അടയ്‌ക്കപ്പെടുകയും ചെയ്തു. ബാലഗംഗാധര തിലകന്റെ സ്വാതന്ത്ര്യസമര പരമ്പരയിൽ നിന്ന് പ്രേരണ ഉൾകൊണ്ട് അദ്ദേഹം വിവിധ വിപ്ലവ പ്രവർത്തനങ്ങളുമായും സഹകരിച്ചിരുന്നു. വിവിധ രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരങ്ങളുടെ ചരിത്രം പഠിക്കുകയും ഭാരതത്തിൽ നടന്നുകൊണ്ടിരുന്ന വ്യത്യസ്ത സ്വാതന്ത്ര്യ സമര ധാരകളെയും വിലയിരുത്തിയതിന് ശേഷമാണ് അദ്ദേഹം ആർഎസ്എസ് സ്ഥാപിച്ചത്. സാംസ്‌കാരിക അടിത്തറയുള്ള സംഘടിത രാഷ്‌ട്രമായി മാറാതെ സ്വാതന്ത്ര്യപ്രാപ്തി സാധ്യമല്ലെന്നും സ്വാതന്ത്ര്യ സംരക്ഷണം സാധ്യമാകണമെങ്കിൽ രാഷ്‌ട്രഭാവനയുടെ ഒാളങ്ങൾ ഓരോ വ്യക്തിയും ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കരുതി. സംഘസ്ഥാപനത്തിലൂടെ രാഷ്‌ട്ര വൈഭവമാണ് ലക്ഷ്യം വെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻ ഇൻകംടാക്സ് ചീഫ് കമ്മീഷണർ പി.എൻ. ദേവദാസ് യോഗത്തിന് അദ്ധ്യക്ഷനായി. ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി അഡ്വ.പി.കെ. ശ്രീകുമാർ, കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ. മധു എന്നിവർ സംസാരിച്ചു. പി. പരമേശ്വരൻ രചിച്ച ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ എന്ന ഗ്രന്ഥത്തിന്റെ ഒമ്പതാം പതിപ്പിന്റെ പ്രീപബ്ലിക്കേഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്തു. കേസരി ഓണപ്പതിപ്പ്, ബാലഗോകുലം മലയാളം കലണ്ടർ എന്നിവയുടെ പ്രകാശനവും ചടങ്ങിൽ നടന്നു. അമൃതശതത്തിന്റെ അടുത്ത പ്രഭാഷണം ആഗസ്ത് 26 ന് ആർഎസ്എസ് അഖിലഭാരതീയ കാര്യകാര്യ സദസ്യനും ഇന്ത്യാ ഫൗണ്ടേഷൻ ചെയർമാനുമായ രാംമാധവ് നിർവ്വഹിക്കും. ജമ്മുകശ്മീർ ചരിത്രം, വർത്തമാനം എന്നതാണ് വിഷയം.

Tags: IndiaDathathreya Hosabale
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies