തിരുവനന്തപുരം: ഗുരുവായൂർ-പുനലൂർ, മധുര- ചെങ്കോട്ട, ചെങ്കോട്ട-കൊല്ലം പാതയിലെ മൂന്ന് ട്രെയിനുകൾ ഒന്നായി. ഈ മൂന്ന് ട്രെയിനുകൾക്ക് പകരം ഇനി മധുര-ഗുരുവായൂർ എക്സ്പ്രസ് എന്ന ഒറ്റ ട്രെയിനാകും സർവ്വീസ് നടത്തുക.
ഓഗസ്റ്റ് 27 മുതലാകും ട്രെയിൻ സർവ്വീസ് ആരംഭിക്കുക. ട്രെയിൻ രാവിലെ 11.20ന് പുറപ്പെട്ട് പുലർച്ചെ 2.10ന് ഗുരുവായൂരിലെത്തും. ശേഷം അന്നേ ദിവസം രാവിലെ 5.50ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് 7.30ന് മധുരയിൽ എത്തും.
ഒരു എസി ത്രീടയർ, രണ്ട് സ്ലീപ്പർ ക്ലാസ്, ഒമ്പത് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് സെക്കൻഡ് ക്ലാസ് ഉൾപ്പെടെ 14 കോച്ചുകളാണ് മധുര-ഗുരുവായൂർ എക്സ്പ്രസ് ട്രെയിനിലുള്ളത്.
Comments