കിംഗ് ഓഫ് കൊത്തയിലെ രണ്ടാമത്തെ ഗാനവും റിലീസായി.’ഈ ഉലകിൽ രാപ്പകലിൽ ഞാൻ തേടും’ എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ഷാൻ റഹ്മാനാണ് മനോഹരമായ ഈ പ്രണയഗാനം ഒരുക്കിയിരിക്കുന്നത്. മനു മഞ്ജിത് ആണ് ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നതും കംപോസ് ചെയ്തിരിക്കുന്നതും ശ്രീജിഷ് സുബ്രഹ്മണ്യന് ആണ്
നാല് ഭാഷകളിൽ ഗാനം പുറത്തിറങ്ങിയിട്ടുണ്ട്. തമിഴില്‍ എന്‍ ഉയിരേ, തെലുഗില്‍ നാ ഊപിരേ, ഹിന്ദിയില്‍ യേ ദില്‍ മേരാ എന്നിങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. ഓണം റിലീസായാണ് കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിൽ എത്തുന്നത്. കിംഗ് ഓഫ് കൊത്ത തിയേറ്ററുകളിലെത്താന്‍ അഞ്ചു ദിവസം ബാക്കി നില്‍ക്കേയാണ് രണ്ടാമത്തെ ഗാനവും റിലീസായിരിക്കുന്നത്.
പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം തീർക്കും എന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ. ദുൽഖറിന്റെ മാസ് ആക്ഷൻ ബിഗ് ബജറ്റ് ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിങ് ആയി തുടരുകയാണ്.
സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Comments