ഇനി എന്ന് 'എല്ലാം ശരിയാകും'..! ഒരു ജോലിക്കായി ഇങ്ങനെ നടത്തിപ്പിക്കരുത്; ഈ ഗതികേട് ഒരു കായിക താരത്തിനും ഉണ്ടാകരുത്; സര്‍ക്കാര്‍ തുടരുന്ന അവഗണനയോട് പി.യു ചിത്ര
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി എന്ന് ‘എല്ലാം ശരിയാകും’..! ഒരു ജോലിക്കായി ഇങ്ങനെ നടത്തിപ്പിക്കരുത്; ഈ ഗതികേട് ഒരു കായിക താരത്തിനും ഉണ്ടാകരുത്; സര്‍ക്കാര്‍ തുടരുന്ന അവഗണനയോട് പി.യു ചിത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 03:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രതീക്ഷയുണ്ടോ എന്ന് ചോദിച്ചാല്‍ എന്താണ് പറയുക… പ്രതീക്ഷിക്കുകയല്ലാതെ നമുക്ക് വേറെന്ത് ചെയ്യാനാകും…? രാജ്യാന്തര അത്ലറ്റ് പിയു ചിത്രയുടെ ആ വാക്കുകളില്‍ നിഴലിക്കുന്നത് അവഗണനയുടെ നേര്‍സാക്ഷ്യമാണ്. ഇനി എത്രനാള്‍ കാത്തിരിപ്പ് തുടരണമെന്ന് അറിയില്ല. എങ്കിലും സ്വന്തം സര്‍ക്കാര്‍ നല്‍കുന്ന നിയമനം അഭിമാനമായാണ് കരുതുന്നത്. കിട്ടുമോ എന്ന ചോദ്യത്തിന് ചിരിയാണ് ഈ അഭിമാന താരത്തിന്റെ മറുപടി. വേറെന്തെങ്കിലും പറഞ്ഞാല്‍ അതുമതി, എന്ന പേടിയും അവര്‍ക്കുണ്ട്.

2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നേട്ടത്തിന് ശേഷം അന്ന് കായിക മന്ത്രിയായിരുന്ന ഇപി ജയരാജനാണ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് ജോലി വാഗ്ദാനം ചെയ്തത്. അഞ്ചുവര്‍ഷം പിന്നിട്ടു, കായിക മന്ത്രി മാറിയെങ്കിലും സര്‍ക്കാരോ മുഖ്യമന്ത്രിയോ മാറിയില്ല. മാറ്റമില്ലാതെ തുടരുന്നത് ആ വാഗ്ദാനത്തിന് മാത്രമാണ്. ആ വാഗ്ദനം തുടരാനുള്ള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള കരുതലിന് നല്‍കണം നൂറ് മാര്‍ക്ക്.

ഇതിനിടെ പിയു ചിത്രയടങ്ങുന്ന അത്ലറ്റുകള്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരയെും പലകുറി കണ്ടു. കാര്യങ്ങള്‍ ധരിപ്പിച്ചു. നിയമനത്തിനായുള്ള ഫയലുകള്‍ ഏതൊക്കെ ഓഫീസില്‍ ചുവപ്പ്നാടയില്‍ കുരുങ്ങി കിടക്കുകയാണെന്നും അന്വേഷിച്ച് അറിയിച്ചു. എന്നിട്ടെന്തായെന്ന് ചോദിച്ചാല്‍.. ‘എല്ലാം ശരിയാക്കാം’ എന്ന പതിവ് പല്ലവിയായിരുന്നു മറുപടി. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ പറയുന്നതും ഇതുതന്നെ.

ഇതു കേട്ടപ്പോള്‍ ഒരിക്കലെങ്കിലും കേരളത്തിന്റെ പേര് ലോക നെറുകയില്‍ എത്തിച്ച ഇവര്‍ ചിന്തിച്ചിരിക്കാം വേറെ ഏതെങ്കിലും സംസ്ഥാനത്തിനായി മത്സരിച്ചാല്‍ മതിയെന്ന്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്‌പോര്‍ട് ഓര്‍ഗനൈസറായി നിയമനം നല്‍കാമെന്ന വാഗ്ദാനമാണ് ഇപ്പോഴും കടലാസില്‍ തുടരുന്നത്. ബെംഗളുരു സായിലാണ് പിയു ചിത്രയുടെ ഇപ്പോഴത്തെ പരിശീലനം. സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്ത പിന്തുണ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

കാത്തിരിപ്പ് നീണ്ടതോടെ ജോലികൂടിയേ തീരുവെന്ന ഘട്ടം വന്നപ്പോള്‍ റെയില്‍വെ വാഗ്ദാനം നല്‍കിയ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതരായി.മറ്റെന്ത് ചെയ്യാനാണ് ജിവിക്കേണ്ട.. എന്നാണ് അതിനുള്ള ചിത്രയുടെ മറുചോദ്യം. റെയില്‍വേയില്‍ കോമേഴ്യല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ സീനിയര്‍ ക്ലര്‍ക്കാണ് ഇപ്പോള്‍ ചിത്ര. പരിശീലനത്തിനും മറ്റുമുള്ള സംവിധാനം സായി നല്‍കുന്നുണ്ടെങ്കിലും യാത്രയടക്കമുള്ള കാര്യങ്ങള്‍ക്കും മറ്റ് ചെലവുകള്‍ക്കും പണം വേണ്ടേ.. അതിനൊരു ജോലികൂടിയേ തീരൂ.. പരിശീലനത്തിനോ മറ്റ് കാര്യങ്ങള്‍ക്കോ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് സഹായമൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടില്ല.

ഇപ്പോഴെങ്കിലും ജോലിക്ക് കയറിയില്ലെങ്കില്‍ ആ കാത്തിരിപ്പ് ഇനിയും വര്‍ഷങ്ങള്‍ നീണ്ടുപോയനെ…ഒരു ഉറപ്പുമില്ലല്ലോ. ഇപ്പോഴും ഈ 28-കാരി സ്വപ്നം കാണുന്നത് കേരളത്തില്‍ നിന്ന് ജോലി ലഭിക്കുമെന്ന് തന്നെയാണ്.പക്ഷേ എന്നെന്ന് അറിയില്ല.-ചിത്ര പറയുന്നു. പാലക്കീഴ് ഉണ്ണിക്കൃഷ്ണന്‍- വസന്തകുമാരി ദമ്പതികളുടെ മകളാണ് ചിത്ര. 2016 സൗത്ത് ഏഷ്യന്‍ ഗെയിംസിലും 2017ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. 2018 ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും സ്വന്തമാക്കി. ഇന്ത്യന്‍ റെയില്‍വെയുടെ പാലക്കാട് ഡിവിഷനിലാണ് ജോലി ചെയ്യുന്നത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ഷൈജു ആണ് ഭര്‍ത്താവ്.

 

Source: Remesh
Tags: PU Chitra
ShareTweetSendShare

More News from this section

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

വാഹന മോഡിഫിക്കേഷൻ നിയന്ത്രണം; പഠനത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ

‘റെക്കോര്‍ഡുകള്‍ക്ക് അപ്പുറം, വികാരങ്ങളുടെ പേര് മെസി”; ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്നത് ഫുട്‌ബോള്‍ ലോകത്തിന്റെ അനശ്വര മാന്ത്രികന്‍

മഹാരാഷ്‌ട്രയിൽ ഏക സിവിൽ കോഡ് നടപ്പാക്കാൻ നീക്കം; കമ്മിറ്റിക്ക് രൂപം നൽകും: മുത്തലാഖ് സംഭവങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ

ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ; കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി

“എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും. അല്പം സമയം കാത്തിരിക്കൂ,’; അമ്മ വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി

Latest News

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

വിമര്‍ശകര്‍ക്ക് ബൂട്ടുകൊണ്ട് മറുപടി! ആറാം മിനിറ്റില്‍ മിന്നല്‍ ഗോള്‍, ഇരട്ട പ്രഹരവുമായി ക്രിസ്റ്റ്യാനോ; ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി സൂപ്പര്‍ താരം

തിരുവനന്തപുരം കോർപറേഷനിലെ 20 BJP കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന ആവശ്യം തള്ളി ഹെെക്കോടതി

മീൻതലക്കറി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ;ഭക്ഷണം നൽകിയ ഷാപ്പിന് ലൈസൻസില്ല ; നരഹത്യാക്കേസ്

യുഎന്‍ വേദിയില്‍ വീണ്ടും കശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത തിരിച്ചടി, ”ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രം”

24 മണിക്കൂറില്‍ 300 മില്ലീമീറ്ററിലേറെ മഴ; വെള്ളത്തിനടിയായി മുംബൈ, ജനജീവിതം താറുമാറായി

“ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ”: ജലപീരങ്കി മലിനജലവിവാദം ചൂടുപിടിക്കുന്നു: പ്രതിപക്ഷ നേതാവിനെയും സർക്കാർ നിലപാടിനെയും വിമർശിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ

ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി കല്ലറയിലെ ദുരൂഹതയ്‌ക്ക് വിരാമം : അന്വേഷണത്തിൽ വ്യക്തത വന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies