24 മണിക്കൂറില്‍ 300 മില്ലീമീറ്ററിലേറെ മഴ; വെള്ളത്തിനടിയായി മുംബൈ, ജനജീവിതം താറുമാറായി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

24 മണിക്കൂറില്‍ 300 മില്ലീമീറ്ററിലേറെ മഴ; വെള്ളത്തിനടിയായി മുംബൈ, ജനജീവിതം താറുമാറായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2026, 01:56 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായി എത്തിയതോടെ മുംബൈയില്‍ കനത്ത മഴയും വ്യാപക നാശനഷ്ടവും. കഴിഞ്ഞ 24 മണിക്കൂറിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 300 മില്ലീമീറ്ററിലേറെ മഴ ലഭിച്ചതോടെ റോഡുകള്‍ വെള്ളത്തിനടിയിലാകുകയും ഗതാഗതം സ്തംഭിക്കുകയും നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ദക്ഷിണ മുംബൈയില്‍ മാത്രം 248 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ജൂണില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴയാണിത്.

മഴയുടെ ആദ്യഘട്ടത്തില്‍ തന്നെ നഗരം പ്രളയസമാന സാഹചര്യം നേരിട്ടതോടെ വരും ദിവസങ്ങളിലെ മണ്‍സൂണ്‍ ആശങ്കയുയര്‍ത്തുകയാണ്. സിയോണ്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ താമസക്കാര്‍ ശക്തമായ മഴ തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന ആശങ്ക പങ്കുവെച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യാ കാലാവസ്ഥാ വകുപ്പ് മുംബൈയ്‌ക്കും പാല്ഘറിനും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടിമിന്നല്‍, ശക്തമായ മഴ, മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റ് എന്നിവയ്‌ക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. പിന്നീട് മുന്നറിയിപ്പ് ഓറഞ്ച് അലര്‍ട്ടായി കുറച്ചെങ്കിലും മഴ തുടരുമെന്നാണ് പ്രവചനം. മാട്ടുങ്ങ, ദാദര്‍, ആന്ധേരി, വിക്രോളി ഉള്‍പ്പെടെ നഗരത്തിലെ നിരവധി പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. കിംഗ്സ് സര്‍ക്കിള്‍, ഹിന്ദു കോളനി തുടങ്ങിയ ഭാഗങ്ങളിലെ റോഡുകളില്‍ വാഹനങ്ങള്‍ വെള്ളത്തിലൂടെ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആന്ധേരി സബ്വേ വെള്ളം കയറിയതിനെ തുടര്‍ന്ന് താല്‍ക്കാലികമായി അടച്ചിടുകയും നിരവധി പേര്‍ മുട്ടോളം വെള്ളത്തിലൂടെ നടന്നുപോകേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി വിക്രോളി വെസ്റ്റിലെ ഒരു താമസകെട്ടിടത്തിന് സമീപത്തെ സംരക്ഷണഭിത്തി തകര്‍ന്നുവീണതും കനത്ത മഴയുടെ ആഘാതം വര്‍ധിപ്പിച്ചു. ദാദറില്‍ ഒരു മരമൊടിഞ്ഞുവീണ് പാര്‍ക്ക് ചെയ്തിരുന്ന കാറിന് കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, മുംബൈയുടെ പ്രധാന സബര്‍ബന്‍ റെയില്‍ സര്‍വീസുകളും ബെസ്റ്റ് ബസ് സര്‍വീസുകളും സാധാരണ നിലയില്‍ തുടരുന്നുവെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. എന്നിരുന്നാലും പല പ്രധാന റോഡുകളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. മണ്‍സൂണ്‍ സാധാരണ തീയതിയെക്കാള്‍ 13 ദിവസം വൈകിയാണ് ഇത്തവണ മുംബൈയിലെത്തിയത്. എന്നാല്‍ എത്തിയ ആദ്യദിനം തന്നെ അതിശക്തമായ മഴ പെയ്തതോടെ നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങളും മഴക്കാല മുന്നൊരുക്കങ്ങളും വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്.

രാഷ്‌ട്രീയ നേതാക്കളും സാമൂഹ്യമാധ്യമങ്ങളിലൂടെ നഗരത്തിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി ഭരണകൂടത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Tags: Mumbaimonsoonred alert
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies