യുഎന്‍ വേദിയില്‍ വീണ്ടും കശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത തിരിച്ചടി, ''ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രം''
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുഎന്‍ വേദിയില്‍ വീണ്ടും കശ്മീര്‍ പരാമര്‍ശം; പാകിസ്ഥാനെതിരെ ഇന്ത്യയുടെ കടുത്ത തിരിച്ചടി, ”ജമ്മു-കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രം”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2026, 02:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗണ്‍സിലിന്റെ അനൗപചാരിക യോഗത്തില്‍ ജമ്മു-കശ്മീര്‍ വിഷയം ഉയര്‍ത്തിയ പാകിസ്ഥാനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കശ്മീര്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ”അനാവശ്യവും വസ്തുതാവിരുദ്ധവുമാണെന്ന്” ചൂണ്ടിക്കാട്ടിയ ഇന്ത്യ, ജമ്മു-കശ്മീര്‍ പൂര്‍ണമായും രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ബാഹ്യ ഇടപെടലിന് യാതൊരു സ്ഥാനവുമില്ലെന്നും ആവര്‍ത്തിച്ചു.

‘അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ പ്രാവര്‍ത്തികത’ എന്ന വിഷയത്തില്‍ ചൈനയും പാകിസ്ഥാനും സംയുക്തമായി സംഘടിപ്പിച്ച യോഗത്തിലായിരുന്നു വിവാദ പരാമര്‍ശം. പാകിസ്ഥാന്‍ പ്രതിനിധിയുടെ പ്രസ്താവനയ്‌ക്കാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വതനേനി ഹരീഷ് ശക്തമായ മറുപടി നല്‍കിയത്.

വേദി രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജമ്മു-കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് എന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയമായിരുന്നുവെന്നും ഭാവിയിലും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

സംഘര്‍ഷ പരിഹാരവുമായി ബന്ധപ്പെട്ട ഐക്യരാഷ്‌ട്രസഭയുടെ ചട്ടങ്ങളെക്കുറിച്ചും ഇന്ത്യ യോഗത്തില്‍ നിലപാട് വിശദീകരിച്ചു. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് സുരക്ഷാ കൗണ്‍സില്‍ സ്വീകരിച്ച ഇടപെടലുകളും പ്രമേയങ്ങളും പുനഃപരിശോധിക്കപ്പെടേണ്ടതുണ്ടെന്നും, പഴയ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങള്‍ ശാശ്വതമായി തുടരുമെന്ന് കരുതുന്നത് തെറ്റാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.

പാലസ്തീന്‍ ഉള്‍പ്പെടെയുള്ള ദീര്‍ഘകാല വിഷയങ്ങളില്‍ മധ്യസ്ഥശ്രമങ്ങള്‍ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുകയാണെന്നും, അതുപോലെ തന്നെ സുരക്ഷാ കൗണ്‍സിലിന്റെ പ്രവര്‍ത്തനരീതികളിലും കാലോചിതമായ പരിഷ്‌കരണങ്ങള്‍ അനിവാര്യമാണെന്നും ഇന്ത്യ അഭിപ്രായപ്പെട്ടു.

അതേസമയം, നിലവിലെ ആഗോള യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗണ്‍സിലില്‍ സമഗ്ര പരിഷ്‌കരണം വേണമെന്ന നിലപാടും ഇന്ത്യ വീണ്ടും ആവര്‍ത്തിച്ചു. സ്ഥിരാംഗത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ പ്രതിനിധിത്വം ഉറപ്പാക്കേണ്ട സമയമാണിതെന്നും ഇന്ത്യ വ്യക്തമാക്കി.

Tags: jammu and kashmirIndiapakistha
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies