കെഎസ്ആർടിസി ജീവനക്കാരെ തീയിൽ നിർത്തുകയാണോ?ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സർക്കാർ;  കർശന നിർദ്ദേശവുമായി ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കെഎസ്ആർടിസി ജീവനക്കാരെ തീയിൽ നിർത്തുകയാണോ?ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ സർക്കാർ;  കർശന നിർദ്ദേശവുമായി ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 06:09 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജീവനക്കാരെ തീയിൽ നിർത്തുകയാണോ എന്നും പ്രശ്‌നപരിഹാരത്തിന് പകരം പ്രശ്‌നങ്ങൾ സൃഷ്ടിക്കാനാണോ സർക്കാരിന്റെ ശ്രമങ്ങളെന്നും കോടതി ചോദിച്ചു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള കാര്യത്തിൽ സർക്കാർ നിലപാട് എന്താണെന്ന് ചോദിച്ചപ്പോൾ കൃത്യമായ ഉത്തരം നൽകാൻ സർക്കാരിന് കഴിഞ്ഞില്ല. ധനവകുപ്പ് പരിശോധിക്കുന്നുവെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. തുടർന്നായിരുന്നു കോടതിയുടെ ഭാഗത്ത് നിന്ന് ശക്തമായ വിമർശനം ഉണ്ടായത്.

എല്ലാ മാസവും ശമ്പളത്തിന് വേണ്ടി ജീവനക്കാർ കോടതി കയറി ഇറങ്ങുകയാണ്. എന്തിനാണ് കോടതി മുമ്പാകെ വരേണ്ടി വരുന്നത്. കോടതിയുടെ ഉത്തരവ് ഉണ്ടെങ്കിൽ മാത്രമേ ശമ്പളം നൽകാൻ പണം അനുവദിക്കുകയുള്ളൂ? എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാർ അഭിഭാഷകനോട് ചോദിച്ചു. കെഎസ്ആർടിസി ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാനായി 30 കോടി രൂപ അടുത്ത വ്യാഴാഴ്ചക്കകം അനുവദിച്ചിരിക്കണമെന്ന് കോടതി നിർദേശിച്ചു.

ഓണക്കാലമായതിനാൽ അലവൻസും മറ്റും നൽകുന്നതിന് വേണ്ടി 10 കോടി രൂപ അധികം വേണമെന്ന് കെഎസ്ആർടിസി കോടതിയിൽ പറഞ്ഞിരുന്നു. 30 കോടി രൂപ ശമ്പളമായും 10 കോടി രൂപ അലവൻസായും സർക്കാരിൽ നിന്ന് അടിയന്തരമായി ആവശ്യമുണ്ടെന്നാണ് കെഎസ്ആർടിസി കോടതിയിൽ വ്യക്തമാക്കിയത്. എന്നാൽ ശമ്പളത്തിനായി 30 കോടി രൂപ ആദ്യം നൽകണമെന്നും മറ്റും 10 കോടിയുടെ കാര്യത്തിൽ തീരുമാനമെടുത്ത് അറിയിക്കണമെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കുമ്പോൾ പ്രതിസന്ധി ഉണ്ടാകരുതെന്നും നിർദേശിച്ചു.

Tags: KSRTCHigh court kerala
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies