നമുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാം; മിനിസ്റ്ററാണെങ്കിലും സ്പീക്കർ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് ഒരു വിശ്വാസം ഉള്ളതുകൊണ്ടാണ്; മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താൻ പോകേണ്ട: ജയസൂര്യ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാം; മിനിസ്റ്ററാണെങ്കിലും സ്പീക്കർ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് ഒരു വിശ്വാസം ഉള്ളതുകൊണ്ടാണ്; മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താൻ പോകേണ്ട: ജയസൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 09:55 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: മറ്റുള്ളവരുടെ വിശ്വാസത്തെ വ്രണപ്പെടുത്താതെ സ്വന്തം വിശ്വാസത്തെ മുറുകെപ്പിടിച്ച് ജീവിക്കാൻ ഓരോ മനുഷ്യനും ആവകാശമുണ്ടെന്ന് നടൻ ജയസൂര്യ. ഓരോ മനുഷ്യരുടെയും വിശ്വാസം അവർക്ക് പ്രിയപ്പെട്ടതാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ അംഗീകരിച്ച് ജീവിക്കുന്ന നമുക്ക് ശാസ്ത്രം കണ്ടുപിടിച്ചത് കണ്ണിൽ കാണാൻ കഴിയും. എന്നാൽ നമ്മുടെ അനുഭവങ്ങൾ അനുഭവിച്ചറിയാൻ മാത്രമേ കഴിയൂ. പഞ്ചസാര ശാസ്ത്രത്തിന്റെ കണ്ടുപിടിത്തമാണ്. എന്നാൽ പഞ്ചസാരയുടെ രുചി കാണാൻ കഴിയില്ല അത് അനുഭവിക്കാനേ കഴിയൂ. ഇതുപോലെ തന്നെയാണ് പ്രാർത്ഥിക്കുമ്പോഴുമെന്ന് ജയസൂര്യ പറഞ്ഞു. മിത്ത് വിവാദം കനക്കുന്നതിനിടെയാണ് നടന്റെ പ്രതികരണം. എറണാകുളത്ത് ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജയസൂര്യ.

‘ഇത്രയും നല്ലൊരു ചടങ്ങിലേക്ക് എന്നെ ക്ഷണിച്ചതിന് ഇതിന്റെ അണിയറ പ്രവർത്തകർക്ക് നന്ദി അറിയിക്കുകയാണ്. ഞാൻ അവിടെ ഇരിക്കുമ്പോൾ ആലോചിക്കുകയായിരുന്നു നമ്മുടെ വീട്ടിലൊക്കെ ഒരു അതിഥി വരുമ്പോൾ നമ്മുടെ അനുവാദമില്ലാതെ ആ വ്യക്തിക്ക് നമ്മുടെ വീടിന് അകത്തേക്ക് വരാൻ പറ്റില്ല. എന്ന് പറഞ്ഞതു പോലെയാണ് ഇതുപോലെയുള്ള ചടങ്ങുകൾ. കാരണം അവിടുത്തെ ഒരു ക്ഷണം ഇല്ലാതെ ഇങ്ങനെ ഒരു പരിപാടിക്ക് നമുക്കും പങ്കെടുക്കാൻ കഴിയില്ല. ഇതുപോലെ ഒരു പുണ്യമായ ചടങ്ങിലേക്ക് പങ്കെടുക്കാൻ ദൈവത്തിന്റെ ക്ഷണം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു’.

‘നേരത്തെ പറഞ്ഞതുപോലെ വിശ്വാസമാണോ മിത്താണോ എന്നുള്ളതൊക്കെ ഓരോരുത്തരുടെ വിശ്വാസമാണ്. നമ്മൾ നമ്മളുടെ വിശ്വാസമാണ് വലുത് എന്നൊന്നും പറയേണ്ട. ആരും എന്തും വിശ്വസിച്ചോട്ടെ, പക്ഷേ നമുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാമല്ലോ. മറ്റുള്ളവരുടെ വിശ്വാസത്തെ തിരുത്താൻ ഒന്നും പോകേണ്ട. ശാസ്ത്രത്തെ നമ്മൾ വിശ്വസിക്കുന്നുണ്ട്. അതിലൂടെ തന്നെയാണ് നമ്മൾ ജീവിക്കുന്നത്. പക്ഷെ, നമ്മുടെ വിശ്വാസങ്ങളെയും നമ്മൾ മുറുകെ പിടിക്കുന്നു. ഇലക്ട്രിസിറ്റി ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമാണ്. പഞ്ചസാര പോലും ശാസ്ത്രത്തിന്റെ കണ്ടുപിടുത്തമാണ്. പക്ഷെ, പഞ്ചസാരയുടെ മധുരം എങ്ങനെ പറയും. പറയാൻ വാക്കുകൾ ഇല്ല. ചില കാര്യങ്ങൾ നമുക്ക് അനുഭവിക്കാനെ പറ്റൂ’.

‘പ്രാർത്ഥിക്കുമ്പോൾ ലഭിക്കുന്നത് ഒരു അനുഭൂതിയാണ്. അതെങ്ങനെ വാക്കുകൾ കൊണ്ട് പറയും. ഹിന്ദു എന്ന് പറയുന്നത് ഒരു സംസ്‌കാരമാണ്. എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും നമ്മൾ ബഹുമാനിക്കണം. എനിക്ക് നിങ്ങൾ നൽകിയ വിശ്വാസമാണ് എന്നെ നടനാക്കിയത്. അതുപോലെ തന്നെ മിനിസ്റ്ററാണെങ്കിലും സ്പീക്കർ ആണെങ്കിലും ആ സ്ഥാനത്തിരിക്കുന്നത് നമ്മുടെ വിശ്വാസം കൊണ്ടാണ്. ആ വിശ്വാസം നമുക്ക് മുറുകെ പിടിക്കണം. നമ്മുടെ സംസ്‌കാരത്തെ നമുക്ക് മുറുകെ പിടിക്കാൻ സാധിക്കട്ടെ’- ജയസൂര്യ പറഞ്ഞു.

Tags: ganesh chaturthi 2023lord ganapathyjayasurya actor
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിലൊളിപ്പിച്ച കേസ്; ഭാര്യയ്‌ക്കും കാമുകനും വധശിക്ഷ, ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി, കുത്തിക്കൊന്ന് മൃതദേഹം കഷണങ്ങളാക്കി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

Latest News

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies