തൃശൂർ: മുൻ മന്ത്രിയും സിപിഎം സംസ്ഥാന സമിതി അംഗവുമായി എസി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. മൊയ്തീന്റെ ബിനാമികൾ എന്ന് സംശയിക്കുന്ന നാലുപേരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ഇവരുമായി ബന്ധപ്പെട്ട ഓഫീസുകളിലും ഇഡി പരിശോധന നടത്തുന്നുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ എസി മൊയ്തീന്റെ നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ആരോപണം കൂടുതൽ ശക്തമാക്കുന്നതാണ് ഇപ്പോൾ നടക്കുന്ന പരിശോധന.
Comments