വൈറലായ രസീതിന് പിന്നാലെ എക്‌സൈസിന്റെ മുന്നറിയിപ്പ്; ഓണ സമ്മാനം 'മദ്യമാണെങ്കിൽ' അകത്താകും
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വൈറലായ രസീതിന് പിന്നാലെ എക്‌സൈസിന്റെ മുന്നറിയിപ്പ്; ഓണ സമ്മാനം ‘മദ്യമാണെങ്കിൽ’ അകത്താകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 01:45 pm IST
FacebookTwitterWhatsAppTelegram

അത്തം പിറന്നതോടെ പൊന്നോണ നാളിലേക്കുള്ള കാത്തിരിപ്പിലാണ് മലയാളികൾ. എല്ലായിടത്തും വിവിധ തരത്തിലുള്ള ഓണാഘോഷ പരിപാടികൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. പൂക്കള മത്സരം തന്നെയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതിന് പുറമേ ഉറിയടി. വടംവലി, നീന്തൽ മത്സരങ്ങൾ, കസേരകളി, നാരങ്ങാ സ്പൂൺ എന്നിങ്ങനെ എണ്ണിയാൽ തീരാത്തത്ര മത്സരങ്ങൾ. മുമ്പൊക്കെ വിജയികൾക്ക് വസ്ത്രങ്ങൾ, ട്രോഫി, പാത്രങ്ങൾ എന്നിവയായിരുന്നു നൽകിയിരുന്നതെങ്കിൽ ഇപ്പോഴിതാ പതിവിലും വ്യത്യസ്തത പിടിക്കുന്നിടങ്ങളുമുണ്ട്.

അത്തരത്തിൽ ദിവസങ്ങൾക്ക് മുമ്പ് സമൂഹമാദ്ധ്യമങ്ങളിൽ ഇടം നേടിയ തിരുവോണ ബംബർ നറുക്കെടുപ്പ് എന്ന പേരിൽ പ്രചരിച്ച രസീതാണ് ചർച്ചാ വിഷയം. ഇതിൽ സമ്മാനങ്ങളായി പ്രഖ്യാപിച്ചിരുന്നത് മദ്യങ്ങളായിരുന്നു എന്നതാണ് ഇത് വൈറലാകാനുള്ള കാരണവും. 27-ാം തീയതി നറുക്കെടുക്കുന്ന ബംബറിന്റെ ഒന്നാം സമ്മാനം ഫുൾ ബോട്ടിൽ ബക്കാർഡി ഗുവയായിരുന്നു. രണ്ടാം സമ്മാനം ജോൺ ഓഫ് ആർക്ക് ഒരു ലിറ്ററും മൂന്നാം സമ്മാനം 12 കിംഗ് ഫിഷറുമായിരുന്നു. നാലാം സമ്മാനം ബ്രോക്കോഡ് മൂന്നെണ്ണം. അഞ്ചാം സമ്മാനം ജവാൻ ഒരു ലിറ്റർ. പ്രോത്സാഹന സമ്മാനം അഞ്ച് പേർക്ക് ക്വാർട്ടർ എന്നിവയായിരുന്നു 20 രൂപ വിലയുള്ള ടിക്കറ്റിന്റെ സമ്മാനഘടന.

സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച് നിമിഷ നേരം കൊണ്ടായിരുന്നു ഇവ വൈറലായത്. എന്നാൽ ഈ പോസ്റ്റിന് പിന്നാലെ പ്രഖ്യാപനവുമായി എക്‌സൈസ് രംഗത്തെത്തിയിരിക്കുകയാണ്. ഓണക്കാലത്ത് ക്ലബ്ബുകളോ കലാ സമിതികളോ നടത്തുന്ന മത്സരങ്ങളിലെ വിജയികൾക്ക് മദ്യം സമ്മാനമായി നൽകുകയാണെങ്കിൽ ഇത് ശിക്ഷാർഹമാണെന്ന് എക്‌സൈസ് വ്യക്തമാക്കി. സംഭാവന രസീത് നറുക്കെടുത്ത് മദ്യം സമ്മാനമായി നൽകുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി. മദ്യമോ മറ്റു ലഹരി വസ്തുക്കളോ സമ്മാനമായി നൽകുന്നത് അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് പ്രകാരം കുറ്റകരമാണെന്നും ആറ് മാസം വരെ തടവോ 25000 രൂപ പിഴയോ രണ്ടും കൂടി ചേർന്നതോ ആയ ശിക്ഷയാണ് ലഭിക്കുക എന്നും എക്സൈസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:
ShareTweetSendShare

More News from this section

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

മിഠായിക്കടലാസിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്; തലശ്ശേരിയിൽ വൻ ലഹരിവേട്ട, ലക്ഷങ്ങളുടെ മയക്കുമരുന്ന് പിടിയിൽ

പേറ്റന്റ് മുതൽ AI വരെ; ബൗദ്ധിക സ്വത്തവകാശ ലോകത്തെ ആഴത്തിൽ വിശകലനം ചെയ്ത് രാജു നാരായണസ്വാമി; 37-ാമത് പുസ്തകം പുറത്തിറങ്ങി

Latest News

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies