ഓടിക്കൊണ്ടിരിക്കെ നടുറോഡില്‍ തീപിടിച്ച ഇലകട്രിക് സ്കൂട്ടര്‍ കത്തിചാമ്പലായി. ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഒഡീഷയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കാല്‍ടെക്സ് ചക്കിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.
അങ്കുല്‍ സ്വദേശിയായ ജിനേഷ് പ്രഥാന് ആണ് സ്കൂട്ടര്‍ ഉടമ. ഫയര്‍ഫോഴ്സ് സംഘം എത്തിയാണ് സ്കൂട്ടറിലെ തീകെടുത്തിയത്. അപ്പോഴേക്കും ഇത് പൂര്‍ണമായി കത്തിനശിച്ചിരുന്നു. ഉടമയ്ക്ക് പരിക്കേറ്റിട്ടില്ല. സ്കൂട്ടര്‍ ഏത് കമ്പനിയുടേതാണെന്നോ തീപിടിക്കാനുണ്ടായ കാരണമോ വ്യക്തമായിട്ടില്ല.
Comments