ചന്ദ്രയാൻ-3 നിർണായക ചുവടുവെയ്പിലേക്ക്; സോഫ്റ്റ് ലാൻഡിംഗ് ഇന്ന്; പ്രതീക്ഷയോടെ രാജ്യം, ആകാംക്ഷയോടെ ലോകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ-3 നിർണായക ചുവടുവെയ്പിലേക്ക്; സോഫ്റ്റ് ലാൻഡിംഗ് ഇന്ന്; പ്രതീക്ഷയോടെ രാജ്യം, ആകാംക്ഷയോടെ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2023, 07:09 am IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 വിജയത്തിന്റെ പടിവാതിക്കൽ. ഇന്ന് വൈകിട്ട് 6.04-ന് പേടകം സോഫ്റ്റ് ലാൻഡിംഗ് സാദ്ധ്യമാക്കും. വൈകിട്ട് 5.30 മുതൽ എട്ട് മണിവരെയാണ് സോഫ്റ്റ് ലാൻഡിംഗിനുള്ള സമയമെന്ന് ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു. പിന്നീട് 6.04-നായിരിക്കും സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ നടക്കുകയെന്ന് ഐഎസ്ആർഒ വ്യക്തമാക്കുകയായിരുന്നു. ഏറ്റവും ഒടുവിലത്തെ ഡീബൂസ്റ്റിംഗ് പ്രക്രിയയും വിജയകരമായതോടെ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്നും 25 കിലോമീറ്റർ അകലത്തിലാണ് നിലവിൽ ലാൻഡർ സ്ഥിതിചെയ്യുന്നത്.

ഇന്ന് നടക്കുന്ന നാല് പ്രധാന ഘട്ടങ്ങളിലൂടെ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് സാദ്ധ്യമാക്കും. ആദ്യമായി ഒരു പേടകം ദക്ഷിണധ്രുവത്തിൽ ഇറക്കുന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കാനാകുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഇന്നലെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സോഫ്റ്റ് ലാൻഡിംഗിന് മുന്നോടിയായി എല്ലാം കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഇന്നലെ ശാസ്ത്രജ്ഞ സംഘം വിലയിരുത്തിയിരുന്നു.

വേഗത കുറയ്‌ക്കുന്നതിനൊപ്പം തന്നെ പ്രധാനമായും നാല് ഘട്ടങ്ങളാണ് കടക്കാനുള്ളത്. റഫ് ബ്രേക്കിംഗ്, ആറ്റിറ്റിയൂഡ് ഹോൾഡ്, ഫൈൻ ബ്രേക്കിംഗ്, ടെർമിനൽ ഡിസൻഡ് എന്നീ ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷമാകും പേടകം ലാൻഡിംഗിലേക്ക് കടക്കുക. ഈ പ്രക്രിയകളെല്ലാം സുരക്ഷിതമായി പൂർത്തിയാക്കുന്നതോടെ ലാൻഡർ ചന്ദ്രോപരിതലത്തിന് 10 മീറ്റർ മുകളിലെത്തും. ഇവിടെ വെച്ച് ത്രസ്റ്റർ എഞ്ചിനുകൾ ഓഫ് ആകുകയും ലാൻഡർ താഴേക്ക് ഇറങ്ങുകയുമാണ് ചെയ്യുക. ഈ സമയം പരമാവധി വേഗത സെക്കൻഡിൽ രണ്ട് മീറ്ററിൽ താഴെയാകണം. അവസാന 20 മിനിറ്റുകളാണ് ചന്ദ്രയാൻ-3 യുടെ വിജയക്കുതിപ്പിന്റെ അവസാന നിമിഷങ്ങൾ.

വിക്രം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് നാല് കാലിൽ ഇറങ്ങേണ്ടത് പടിപടിയായുള്ള ഓരോ ഘട്ടങ്ങൾക്ക് പിന്നാലെയാണ്. അവസാനഘട്ടത്തിൽ ആവശ്യമായ തീരുമാനങ്ങൾ ദ്രുതഗതിയിൽ എടുക്കേണ്ടത് സോഫ്റ്റ് വെയറുകളാണ്. ഇതിന് സഹായകമാകത്തക്ക വിധം ക്യാമറകളും സെൻസറുകളും ഘടിപ്പിച്ചിട്ടുണ്ട്. സെക്കൻഡിൽ 1.68 കിലോമീറ്റർ അതായത് മണിക്കൂറിൽ 6048 കിലോമീറ്റർ വേഗതയിലാണ് പേടകം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വേഗതയാണ് കുറച്ചു കൊണ്ട് വരേണ്ടത്. ഇത്തരത്തിൽ ഘട്ടം ഘട്ടമായാണ് പ്രവർത്തനം നടക്കുക.

Tags: chandrayan 3ChandrayanSoft Landing
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies