ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്ത ചന്ദ്രയാൻ-3 ന്റെ വിജയത്തിൽ അഭിനന്ദനവുമായി നടൻ സുരേഷ് ഗോപി. ‘ഇന്ത്യൻ സംസ്കാരത്തിന്റെ ശാസ്ത്രം. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്തു. ‘മിത്തിന്റെയും’ ശാസ്ത്രത്തിന്റെയും വിജയം. ഇന്ത്യയിലെ ജനക്കോടികൾക്ക് അഭിമാന നിമിഷം’.
ഇന്ന് വൈകുന്നേരം 6.04-ഓടെയാണ് ലാൻഡർ ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങിയത്. വലിയ നിമിഷത്തിനായി ശ്വാസമടക്കി കാത്തിരുന്ന ഇസ്രോയുടെ സന്തോഷം തന്നെ മനം നിറയ്ക്കുന്നതായിരുന്നു. പുഞ്ചിരിയും ഉച്ചത്തിലുള്ള ആഹ്ലാദവും ബെംഗളൂരുവിലെ ഇസ്രോ കമാൻഡ് സെന്ററിൽ അലയടിച്ചപ്പോൾ ആ സന്തോഷനിമിഷത്തിൽ പ്രധാനമന്ത്രിയും പങ്കുച്ചേർന്നു. പുതിയ യുഗം പിറന്നുവെന്നും വികസനത്തിന്റെ ശംഖനാദം ഉണരുന്നുവെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. സന്തോഷത്തിനിടെ പ്രധാനമന്ത്രി ത്രിവർണ കൊടി വീശിയതും ദേഹസ്നേഹം അലയടിച്ചു.















