നരസിംഹ റാവു വർഗീയ വാദിയാണെന്നും അദ്ദേഹം ഇന്ത്യ ഹിന്ദുരാജ്യമാണെന്ന് പറഞ്ഞെന്നും ബിജെപിയുടെ ആദ്യ പ്രധാനമന്ത്രിയാണെന്നും കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. 1991 മുതൽ 1996 വരെയാണ് നരസിംഹ റാവു ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. റാവു ബിജെപിയുടെ രാഷ്‌ട്രീയമാണ് ഉയർത്തിപ്പിടിച്ചതെന്നും ഹിന്ദു ദേശീയതയാണ് അദ്ദേഹത്തിന്റെ നിലപാടുകളെന്നും അയ്യർ പറഞ്ഞു.
റാം-റഹീം’ യാത്രക്കിടയിൽ താൻ റാവുവിനെ സന്ദർശിക്കുന്നതിന് എതിർപ്പില്ലെന്നും എന്നാൽ മതേതരത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ എതിർപ്പുണ്ടെന്ന് റാവു പറഞ്ഞെന്നുമാണ് അയ്യർ പറഞ്ഞത്. താൻ ഇന്ത്യ ഹിന്ദു രാജ്യമാണെന്ന് മനസ്സിലാക്കിയില്ലെന്നാണ് റാവു പറഞ്ഞതെന്നും ബിജെപിയുടെ ആദ്യ പ്രധാനമന്ത്രി വാജ്പേയ് അല്ല റാവു ആയിരുന്നുവെന്നും അയ്യർ പറഞ്ഞു.
അതേസമയം, പാകിസ്താനുമായി സുഹൃദ് ബന്ധം വേണമെന്നും അവരുമായി ചർച്ച പുനരാരംഭിക്കണമെന്നാണ് മണിശങ്കറിന്റെ വാദം. സർജിക്കൽ സ്ട്രൈക്ക് നടത്താൻ ധൈര്യമുണ്ടെങ്കിലും ചർച്ചയ്‌ക്ക് ധൈര്യമില്ലെന്നും മണിശങ്കർ വാദിച്ചു. എന്നാൽ അയ്യരുടെ പരാമര്ർശത്തിൽ ശക്തമായ എതിർപ്പാണ് ഇതിനോടം ഉയർന്നത്.















