എറണാകുളം:ഓണാഘോഷങ്ങളുടെ ഭാഗമായി കയറുകൊണ്ട് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മവേലിയെ നിർമ്മിച്ച് വണ്ടർലാ കൊച്ചി. 15 അടി ഉയരത്തിൽ എത്തുന്ന ഈ മഹാബലിയാണ് വണ്ടർലായിൽ എത്തുന്നുവരെ സ്വീകരിക്കുന്നത്. വണ്ടർലാ പാർക്ക് ഹെഡ് എംഎ രവികുമാറിന്റെ സാന്നിദ്ധ്യത്തിൽ കയർഫെഡ് വൈസ് പ്രസിഡന്റ് ആർ സുരേഷും ടൂറിസും ഡിപ്പാർട്ട്മെന്റ് ജോയിന്റ് ഡയറക്ടർ ഷാഹുൽ ഹമീദും ചേർന്നാണ് മഹാബലിയുടെ അനാച്ഛാദന കർമ്മം നിർവഹിച്ചത്.
ഇതിനോടകം തന്നെ ഇത് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ് സ്വന്തമാക്കി കഴിഞ്ഞു. 14 ദിവസം കൊണ്ടാണ് ആറംഗ സംഘം നിർമ്മാണം പൂർത്തിയാക്കിയത്.
95 ശതമാനം കയർ ഉത്പന്നങ്ങൾ കൊണ്ട് മാത്രം നിർമ്മിച്ച മാവേലി രൂപത്തിൽ ഇതിന് പുറമേ ഇരുമ്പ് പൈപ്പുകളും വടികളും ഉപയോഗിച്ചിട്ടുണ്ട്. ഈ ലോക റെക്കോർഡ് സ്വന്തമാക്കിയതിൽ അഭിമാനിക്കുന്നുവെന്ന് മാനേജിംഗ് ഡയറക്ടർ അരുൺ ചിറ്റിലപ്പിള്ളി പറഞ്ഞു.
Comments