ഏഷ്യയിൽ പൊന്നു വരാൻ ഇന്ത്യയുടെ വമ്പൻ നിര; ഹാങ്ചൗവിലേക്ക് 634 അംഗ സംഘം
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഷ്യയിൽ പൊന്നു വരാൻ ഇന്ത്യയുടെ വമ്പൻ നിര; ഹാങ്ചൗവിലേക്ക് 634 അംഗ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 12:54 pm IST
FacebookTwitterWhatsAppTelegram

ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനായുളള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. 634 അംഗ ടീമിനെയാണ് ഹാങ്ചൗവിലേയ്‌ക്ക് അയക്കുകയെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു. ഇത് ആദ്യമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിലേയ്‌ക്ക് ഇത്രയും വലിയ സംഘത്തെ അയക്കുന്നത്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 572 പേരാണ് പങ്കെടുത്തത്. ഒളിമ്പിക്‌സ് അസോസിയേഷൻ നൽകിയ 850 അത്‌ലറ്റുകളുടെ പട്ടികയിൽ മാറ്റം വരുത്തിയാണ് കേന്ദ്ര സർക്കാർ ഏഷ്യൻ ഗെയിംസിനുളള സംഘത്തെ പ്രഖ്യാപിച്ചത്.

ടീമിൽ 320 പുരുഷൻമാരും 314 വനിതകളുമുണ്ട്. കേരളത്തിൽ നിന്നുളള 38 താരങ്ങൾക്കാണ് ഏഷ്യൻ ഗെയിംസിന് അനുമതി ലഭിച്ചത്. ഗെയിംസിന് 27 ദിവസം ബാക്കി നിൽക്കേയാണ് ടീമിനെ പ്രഖ്യാപിച്ചത്. താരങ്ങളെ ഉത്തേജക പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും ഇതിന് ശേഷമേ പട്ടികയ്‌ക്ക് അന്തിമ തീരുമാനം നൽകുകയുളളൂ എന്നും കേന്ദ്ര കായിക മന്ത്രാലയം ഒളിമ്പിക്‌സ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്.

ടീമിലെ മലയാളികൾ
അത്‌ലറ്റിക്‌സ്: എം ശ്രീശങ്കർ, അബ്ദുളള അബൂബക്കർ, ഏൽദോസ് പോൾ, അമോദ് ജേക്കബ്ബ്, മുഹമ്മദ് അജ്മൽ, മുഹമ്മദ് അനസ്, മുഹമ്മദ് അനീസ്, മുഹമ്മദ് അഫ്‌സൽ, ജിൻസൺ ജോൺസൺ, ആൻസി ഷോജൻ, എൻ വി ഷീന, ജിസ്‌ന മാത്യൂ

വോളിബോൾ: സൂര്യ, മിനി മോൾ അബ്രഹാം, ജിൻസി ജോൺസൺ, അനുശ്രീ കെ പി, അശ്വനി, ജിനി, ശരണ്യ ശിൽപ, അശ്വതി, സുജി വിജയൻ, ഷമീമുദ്ദീൻ, എറിൻ വർഗീസ്

ബാഡ്മിന്റൺ: എച്ച് എസ് പ്രണോയ്, ട്രീസ ജോളി, എം ആർ അർജുൻ

ഫുട്‌ബോൾ: കെ പി രാഹുൽ

ക്രിക്കറ്റ്: മിന്നു മണി

ഹോക്കി: പി ആർ ശ്രീജേഷ്, ജു- ജിസ്റ്റു, അങ്കിത ഷൈജു

റോവിംഗ്: അശ്വതി പി ബി, വർഷ കെ ബി, റോസ് മെസ്റ്റിക്ക മെറിൽ

ആർച്ചറി: അജി

സ്‌ക്വാഷ്: ദീപിക പളളിക്കൽ

നീന്തൽ: സാജൻ പ്രകാശ്

Tags: indian teamASIAN GAMESHANGZHOU
ShareTweetSendShare

More News from this section

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

Latest News

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

കേരളത്തിൽ സുഖജീവിതം; യാതൊരു രേഖകളുമില്ലാതെ പ്ലൈവുഡ് കമ്പനിയിൽ ജോലി; കുറുപ്പംപടിയിൽ ബംഗ്ലാദേശ് സ്വദേശി പിടിയിൽ

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം; യുഡിഎഫ് ‘യു-ടേൺ ഡെമോക്രാറ്റിക് ഫ്രണ്ട്’ ആയി മാറി: കെ. സുരേന്ദ്രൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies