മെസിയുടെ സുരക്ഷക്കായി ഇന്റർ മിയാമി ചുമതലപ്പെുത്തിയ പുതിയ ബോഡിഗാർഡാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം. മെസിയുടെ നിഴൽ പോലെ കൂടെ നിൽക്കുന്ന ഈ മനുഷ്യൻ ആരാണെന്നാണ് ആരാധകർക്ക് അറിയേണ്ടത്. യാസിൻ ച്യൂക്കോയാണ് മെസിയുടെ പുതിയ കാവൽക്കാരൻ. അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ച മുൻ അമേരിക്കൻ പട്ടാളക്കാരനാണ് യാസിൻ.
ഫുട്‌ബോൾ ഇതിഹാസത്തെ ശല്യം ചെയ്യാൻ ശ്രമിക്കുന്നവർ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. എം.എം.എ ബാക്ക്ഗ്രൗണ്ടുള്ള യാസിൻ തൈക്വാൻഡോ വിദഗ്ധനാണ്. ലയണൽ മെസിയ്‌ക്ക് നിലവിലുളള സുരക്ഷയെക്കാൾ ഉയർന്ന സുരക്ഷ ഉറപ്പാക്കണമെന്ന മിയാമിയുടെ നിർബന്ധമാണ് ച്യൂക്കോയെ നിയമിക്കാൻ കാരണമായത്.
മെസിക്കൊപ്പം കളികളത്തിലേക്കില്ലെങ്കിലും ചുറ്റും തന്റെ കണ്ണുകൾ കൊണ്ട് സുരക്ഷയൊരുക്കുന്നുണ്ട് യാസീൻ. ഓൺ ഫീൽഡിലെ ഗോൾ സെലിബ്രേഷനിൽ പോലും മെസിയുടെ നിഴലിൽ യാസിൻ ച്യൂക്കോ ഉണ്ടായിരുന്നു.
സിൻസിനാട്ടിക്കെതിരായ യു.എസ്. ഓപ്പൺ കപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ ഈക്വലൈസർ ഗോൾ നേടിയപ്പോൾ മയാമി താരങ്ങൾ ഒന്നിച്ച് ഗോൾ നേട്ടം ആഘോഷിച്ചിരുന്നു. എന്നാൽ ഇവരേക്കാളേറെ ആരാധകരെ അതിശയിപ്പിച്ചത് ഈ സമയത്ത് സൈഡ് ലൈനിന് സമീപത്തേക്ക് ഓടിയെത്തിയ ച്യൂക്കോയാണ്.
Comments