ന്യൂഡല്‍ഹി: പൊതുപരിപാടിക്കിടയിൽ സുരക്ഷാ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണതോടെ പ്രസംഗം നിർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസംഗം നിർത്തിയതിനെ തുടർന്ന തനിക്കൊപ്പമുള്ള ആരോഗ്യവിദഗ്ധ സംഘത്തോട് ഉദ്യോഗസ്ഥനെ പരിശോധിക്കാനും നിർദ്ദേശം നൽകി. ഡല്‍ഹി പാലം എയര്‍ബേസില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു മോദിയുടെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ (എസ്.പിജി) അംഗം കുഴഞ്ഞു വീണത്.
ഇന്ന് നടന്ന പൊതുപരിടിയിൽ ചന്ദ്രയാന്‍-3ന്റെ വിജയത്തില്‍ ഐ.എസ്.ആര്.ഓ. ശാസ്ത്രജ്ഞരെ ചടങ്ങിൽ വീണ്ടും പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. ബ്രിക്സ് ഉച്ചകോടിയ്ക്കായി സൗത്ത് ആഫ്രിക്കയിലെത്തിയപ്പോള്‍ അവിടെ നിന്നും ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ലഭിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവന്‍ അഭിനന്ദന സന്ദേശം അറിയിക്കുകയാണെന്നും മോദി വ്യക്തമാക്കി.
#WATCH | Delhi: Prime Minister Narendra Modi asks his team of doctors to check on a person who collapsed during his address. pic.twitter.com/Stw4eL97CW
— ANI (@ANI) August 26, 2023
ബെംഗളൂരുവിലെ ഇസ്ട്രാക്ക് കേന്ദ്രത്തിൽ ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിക്കുന്ന ചടങ്ങിൽ ഇന്ന് പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. ഏറെ വൈകാരികമായാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്. കണ്ണുനിറഞ്ഞ് ശബ്ദമിടറിയാണ് സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തത്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ ശ്രമങ്ങളെ താൻ അഭിനന്ദിക്കുന്നുവെന്നും രാജ്യത്തെ എല്ലാ ജനങ്ങളുടെയും അഭിമാനമായി ഇസ്രോ ശാസ്ത്രജ്ഞർ മാറിയെന്നും അദ്ദേഹം പറഞ്ഞു
Comments