ഗുരുവായൂരപ്പന് നാളെ ഉത്രാട കാഴ്ച്ചക്കുല സമർപ്പണം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂരപ്പന് നാളെ ഉത്രാട കാഴ്‌ച്ചക്കുല സമർപ്പണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 10:22 am IST
FacebookTwitterWhatsAppTelegram

തൃശൂർ: നാളെ ഉത്രാട ദിനത്തോടനുബന്ധിച്ച് ഗുരുവായൂരപ്പന് മുന്നിൽ തിരുമുൽക്കാഴ്ചയായി ഭക്തരുടെ ഉത്രാട കാഴ്ചക്കുല സമർപ്പണം. ഹരിനാമ കീർത്തനങ്ങളാൽ ഭക്തിസാന്ദ്രമായാണ് സമർപ്പണം നടക്കുക. ഉത്രാടദിനത്തിൽ ക്ഷേത്രത്തിന്റെ അകത്തളത്തിലാകും കാഴ്ചക്കുല സമർപ്പണം നടക്കുന്നത്. രാവിലെ ശീവേലിക്ക് ശേഷം സ്വർണ കൊടിമരച്ചുവട്ടിൽ അരിമാവണിഞ്ഞ തറയിൽ നാക്കിലയും നെയ്‌വിളക്കും വെക്കും. ശേഷം ഗണപതി ഭഗവാന് നാളികേരം വെച്ച് മാരാരുടെ ശംഖധ്വനിക്കിടെ ക്ഷേത്രം മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരി ഭഗവാന് മുന്നിൽ ആദ്യ കാഴ്ചക്കുല സമർപ്പിക്കും.

ഇതിന് പിന്നാലെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വികെ വിജയൻ, ഭരണസമിതി അംഗങ്ങൾ, ഭക്തർ എന്നിവർ ഭഗവാന് തിരുമുൽക്കാഴ്‌ച്ച സമർപ്പിക്കും. മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത കാഴ്ചയാണ് കാഴ്‌ച്ചക്കുല സമർപ്പണം. അത്താഴ പൂജ കഴിഞ്ഞ് നട അടയ്‌ക്കുന്നത് വരെയും കാഴച്ചക്കുല സമർപ്പണം തുടരും.

ദേവസ്വം ഭൂമി പാട്ടത്തിനെടുത്തവരായിരുന്നു പണ്ട് കാഴ്ചക്കുലകൾ സമർപ്പിച്ചിരുന്നത്. ഇതിനാൽ തന്നെ ആദ്യ കാലങ്ങളിൽ ഇവ പാട്ടക്കുലകൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് ഇത് ഭക്തരുടെ കാഴ്‌ച്ചക്കുല സമർപ്പണമായി മാറുകയായിരുന്നു. ഇതിൽ നിന്നും ലഭിക്കുന്ന പഴക്കുലകളിൽ ഒരു ഭാഗം ആനകൾക്കും മറ്റൊരു ഭാഗം ഭക്തർക്ക് നൽകുന്ന തിരുവോണ സദ്യക്ക് പഴപ്രഥമനായും നീക്കിവെക്കും.

Tags: Templeguruvayoor
ShareTweetSendShare

More News from this section

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

കള്ളാടി ദുരന്തം: മുന്നറിയിപ്പുകള്‍ അവഗണിച്ചു; സംസ്ഥാനത്തിന് ഗുരുതര വീഴ്ചയെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; തൃശൂരിന് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട് , ജൂലൈ 19 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

Latest News

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

ഇംഗ്ലണ്ട് പരിശീലകനാകില്ല; ആര്‍സിബിക്കൊപ്പം തുടരുമെന്ന് ആന്‍ഡി ഫ്‌ലവര്‍

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies