കൊച്ചി : തന്റെ വിശ്വാസങ്ങളെ കുറിച്ച് വ്യക്തമായ നിലപാട് പറഞ്ഞ ഐഎസ് ആർ ഒ ചെയർമാൻ സോമനാഥിനെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ . ശാസ്ത്രത്തിന്റെ സാന്നിധ്യത്തിൽ ആത്മീയതയുടെ അസ്തിത്വം നിഷേധിക്കാനാവില്ലെന്ന് സോമനാഥ് വ്യക്തമായി പറഞ്ഞു തരുന്നുവെന്നാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
‘ ചന്ദ്രനിലേക്ക് നമ്മെ കൊണ്ടുപോയ മനുഷ്യൻ പറയുന്നു! ശാസ്ത്രത്തിന്റെ സാന്നിധ്യത്തിൽ ആത്മീയതയുടെ അസ്തിത്വം നിഷേധിക്കാനാവില്ല ‘ എന്നാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ് . കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം ചെയർമാൻ എസ്.സോമനാഥ് തിരുവനന്തപുരം വെങ്ങാനൂരിലെ പൗർണമിക്കാവ് ബാലത്രിപുര സുന്ദരി ക്ഷേത്രത്തിൽ ദർശനം നടത്തിയത് .
ക്ഷേത്രത്തിൽ പോയത് തന്റെ സ്വകാര്യ വിഷയമാണെന്നും അതുകൊണ്ട് ശാസ്ത്രത്തിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘മാനസികവും ആത്മീയവുമായ ശക്തി സംഭരിക്കുന്നതിന്റെ ഭാഗമായാണ് ക്ഷേത്ര സന്ദർശനം നടത്തുന്നത്. അതും ചന്ദ്രയാൻ ദൗത്യവുമായി ബന്ധമൊന്നുമില്ല’’– അദ്ദേഹം വ്യക്തമാക്കി.
Comments