ന്യൂഡൽഹി: സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ആദിത്യ – 1 ന്റെ വിക്ഷേപണ തീയതി പുറത്തുവിട്ട് ഐഎസ്ആർഒ. സെപ്റ്റംബർ 2 ന് പേടകം വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിൽ നിന്നും പകൽ 11 50 നായിരിക്കും വിക്ഷേപണം നടക്കുകയെന്നും ഐഎസ്ആർഒ ട്വിറ്ററിലൂടെ അറിയിച്ചു.
🚀PSLV-C57/🛰️Aditya-L1 Mission:
The launch of Aditya-L1,
the first space-based Indian observatory to study the Sun ☀️, is scheduled for
🗓️September 2, 2023, at
🕛11:50 Hrs. IST from Sriharikota.Citizens are invited to witness the launch from the Launch View Gallery at… pic.twitter.com/bjhM5mZNrx
— ISRO (@isro) August 28, 2023
വിക്ഷേപണം കാണാൻ സാധാരണക്കാർക്കും അവസരം ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള ബുക്കിംഗ് വിവരങ്ങളും ഇസ്രോ പുറത്തവിട്ടു.
ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ഉടൻ തന്നെയുണ്ടാകുമെന്ന് പ്രധാനമന്ത്രിയും ഇസ്രോ ചെയർമാനും സൂചന നൽകിയിരുന്നു. ചന്ദ്രയാൻ 3 ന്റെ വിജയത്തിന് ശേഷം നടത്തിയ അഭിസംബോധനയിലും ഇസ്രോ ചെയർമാൻ ഇത് ആവർത്തിച്ചിരുന്നു.
Comments