ചന്ദ്ര ചാരുത നിറഞ്ഞ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ചന്ദ്രയാൻ പ്രഗ്യാൻ റോവറിലെ നാവിഗേഷൻ ക്യാമറ എടുത്ത ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. റോവറിലെ ക്യാമറ പകർത്തുന്ന ആദ്യ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മൂന്നു മീറ്റർ മുന്നിലായി സ്ഥിതി ചെയ്യുന്ന ഗർത്തത്തിന്റെ ചിത്രങ്ങളാണ് റോവർ പകർത്തിയിരിക്കുന്നത്. നാലു മീറ്ററിൽ ഏറെ വ്യാസമുള്ള ചന്ദ്രനിലെ ഗർത്തം റോവർ ഇന്നലെ മറികടന്നിരുന്നു. പര്യവേക്ഷണം തുടരുന്ന റോവറിന് അതേ പാതയിൽ തിരിച്ചു സഞ്ചരിക്കാനുള്ള നിർദ്ദേശം നൽകിയിരിക്കുകയാണ് മിഷൻ കൺട്രോൾ വിഭാഗം. ഇപ്പോൾ റോവർ സുരക്ഷിതമായ പാത തിരഞ്ഞെടുത്തതായും ഐഎസ്ആർഒ അറിയിച്ചു.
Chandrayaan-3 Mission:
On August 27, 2023, the Rover came across a 4-meter diameter crater positioned 3 meters ahead of its location.
The Rover was commanded to retrace the path.It’s now safely heading on a new path.#Chandrayaan_3#Ch3 pic.twitter.com/QfOmqDYvSF
— ISRO (@isro) August 28, 2023
“>
അതേസമയം ബഹിരാകാശത്തിന്റെ അതിർ വരമ്പുകൾ താണ്ടാൻ ഇന്ത്യ വീണ്ടും തയ്യാറാവുകയാണ്. ലോകം ഉറ്റു നോക്കിയ ചന്ദ്രയാൻ-3 വിജയിച്ചതിന് പിന്നാലെ സൗരദൗത്യത്തിന് ഒരുങ്ങുകയാണ് രാജ്യം. ആദിത്യ എൽ1 സെപ്റ്റംബർ 2ന് വിക്ഷേപിക്കുമെന്നറിയിച്ച ഇസ്രോ ഇത് നേരിട്ട് കാണാൻ ജനങ്ങളെ ശ്രീഹരികോട്ടിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് (എക്സ്) ഈ വിവരം അറിയിച്ചിരിക്കുന്നത്.
Comments