ചെന്നൈ: മോഹൻ രാജ കഥയെഴുതി സംവിധാനം ചെയ്ത തനി ഒരുവന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ.2015 ൽ ഇറങ്ങിയ ചിത്രത്തിലെ അരവിന്ദ് സ്വാമി അഭിനയിച്ച സിദ്ധാർത്ഥ് അഭിമന്യു എന്ന വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകന് മുകളിൽ സനിന്ന് കഥാപാത്രം അരവിന്ദ് സ്വാമിക്ക് നിരവധി പുരസ്‌കാരങ്ങളും നേടിക്കൊടുത്തിരുന്നു.
ചിത്രം ഇറങ്ങിയതിന്റെ എട്ടാം വാർഷികത്തിലാണ് തനി ഒരുവൻ 2ന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. എജിഎസ് എന്റർടൈൻമെന്റാണ് മോഹൻ രാജ സംവിധാനം ചെയ്യുന്ന ഈ രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. പുതിയ ചിത്രത്തിന്റെ പ്രൊമോ വീഡിയോയും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്.
രണ്ടാം ഭാഗത്തിൽ ജയംരവിക്കൊപ്പം നയൻതാരയും ഭാഗമാകുന്നുണ്ട്. ഐപിഎസ് മിത്രൻ, ഫോറൻസിക് സ്‌പെഷ്യലിസ്റ്റ് മഹിമ എന്നീ കഥാപാത്രങ്ങളായാണ് ഇരുവരും ചിത്രത്തിലെത്തിയത്. ജയംരവിയും മോഹൻരാജയും പ്രത്യക്ഷപ്പെടുന്ന മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തെത്തിയത്.
ആദ്യഭാഗത്ത് ഹിപ്‌ഹോപ് തമിഴനാണ് സംഗീതം ചെയ്തതെങ്കിൽ രണ്ടാം ഭാഗത്തിൽ സാം സിഎസാണ് സംഗീതം നിർവഹിക്കുന്നത്. നീരവ് ഷായാണ് ഡി.ഒ.പി. പ്രൊമോ വീഡിയോയിൽ സ്രഷ്ടാവിനും കഥാപാത്രത്തിനും ഇടയിലുള്ള ഫോർത്ത് വാൾ ബ്രേക്കിംഗ് കൺസപ്റ്റിലാണ് അവതരിപ്പിക്കുന്നത്.2024ൽ ആയിരിക്കും തനി ഒരുവൻ 2 ഷൂട്ടിംഗ് ആരംഭിക്കുക.ചിത്രത്തിലെ മറ്റ് താരങ്ങളെ പിന്നീട് പ്രഖ്യാപിക്കും.
Comments