ഫ്രാൻസിലെ സ്കൂളിൽ അബായ നിരോധിച്ച സംഭവം; മതപരമായ വസ്ത്രമല്ലെന്നും ഒരു തരം ഫാഷനാണെന്നും ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലീം ഫെയ്ത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഫ്രാൻസിലെ സ്കൂളിൽ അബായ നിരോധിച്ച സംഭവം; മതപരമായ വസ്ത്രമല്ലെന്നും ഒരു തരം ഫാഷനാണെന്നും ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലീം ഫെയ്‌ത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 04:15 pm IST
FacebookTwitterWhatsAppTelegram

പാരീസ്: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന പെൺകുട്ടികൾ അബായ ധരിക്കുന്നത് നിരോധിക്കാനൊരുങ്ങി ഫ്രാൻസ്. നീളമുള്ള, ഒഴുകി കിടക്കുന്ന, പർദ്ദയ്‌ക്ക് സമാനമായ വസ്ത്രമാണ് അബായ. ഇസ്ലാം മതവിശ്വാസികളായ യുവതികളും സ്ത്രീകളുമാണ് ഇത് ധരിക്കാറുള്ളത്. എന്നാൽ ഇത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കുന്നത് ഫ്രാൻസിന്റെ മതേതര മൂല്യങ്ങളെ ഹനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടി. അതിനാൽ സ്‌കൂളുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർത്ഥിനികൾ അബായ ധരിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേൽ അട്ടാലിന്റെ നിർദ്ദേശം.

പുതിയ അദ്ധ്യയന വർഷം അടുത്തയാഴ്ച തുടങ്ങാനിരിക്കെയാണ് അബായ ധരിക്കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ”നിങ്ങൾ ഒരു ക്ലാസ് മുറിയിലേക്ക് പോകുമ്പോൾ ഒറ്റനോട്ടത്തിൽ വിദ്യാർത്ഥികളെ നോക്കി അവരുടെ മതം തിരിച്ചറിയാൻ കഴിയരുത്. അതിനായി സ്‌കൂളുകളിൽ ഇനി അബായ ധരിക്കാൻ അനുവദിക്കരുതെന്ന് ഞാൻ തീരുമാനിച്ചു,” ഫ്രഞ്ച് മന്ത്രി പറഞ്ഞു.

പള്ളികളെയും ഭരണകൂടത്തെയും കൃത്യമായി വേർതിരിച്ചുകൊണ്ടാണ് ഫ്രഞ്ച് റിപ്പബ്ലിക് തയ്യാറാക്കിയിട്ടുള്ളത്. എല്ലാവരുടെയും സ്വകാര്യവിശ്വാസങ്ങൾക്ക് തുല്യത ഉറപ്പുവരുത്തുന്നതാണത്. എന്നാൽ കഴിഞ്ഞ 20 വർഷമായി ചില മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. യൂണിഫോം ഇല്ലാത്ത, വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാവുന്ന സ്‌കൂളുകളിൽ മതേതരത്വ മൂല്യങ്ങളുടെ പേരിൽ ചില വിവാദങ്ങൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം അബായ മതപരമായ വസ്ത്രമല്ലെന്നും ഒരു തരം ഫാഷനാണെന്നും ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്ലീം ഫെയ്‌ത്ത് വൈസ് ചെയർമാനായ അബ്ദുല്ല സെക്രി പ്രതികരിച്ചു.

സ്‌കൂളുകളിൽ മതചിഹ്നങ്ങൾ ധരിക്കുന്നത് നിരോധിച്ചുകൊണ്ട് 2004-ൽ നിയമം പ്രാബല്യത്തിൽ വരുത്തിയ രാജ്യമാണ് ഫ്രാൻസ്. ഇതുപ്രകാരം ഇസ്ലാമിക ശിരോവസ്ത്രം, ജ്യൂയിഷ് കിപ്പാസ്, സിഖ് തലപ്പാവ്, കുരിശുകൾ എന്നിവ ധരിച്ച് വിദ്യാലയങ്ങളിൽ എത്താൻ പാടുള്ളതല്ല.

Tags: franceSchoolsabayasban abayas
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies