അണിനിരന്നത് 7,027 നർത്തകിമാർ; ലോക റെക്കോർഡ് സ്വന്തമാക്കി തൃശൂരിലെ മെഗാ തിരുവാതിര
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അണിനിരന്നത് 7,027 നർത്തകിമാർ; ലോക റെക്കോർഡ് സ്വന്തമാക്കി തൃശൂരിലെ മെഗാ തിരുവാതിര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2023, 06:39 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ലോക റെക്കോർഡ് സ്വന്തമാക്കി തൃശൂരിലെ മെഗാ തിരുവാതിര. 7,027 കുടുംബശ്രീ നർത്തകിമാർ അണിനിരന്ന മെഗാ തിരുവാതിര തൃശൂരിലെ ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടനെല്ലൂരിലാണ് സംഘടിപ്പിച്ചത്.

ഒരേ താളത്തിൽ ഏഴായിരത്തോളം നർത്തകിമാർ ചുവടുവെച്ചപ്പോൾ കുട്ടനെല്ലൂരിലെ ഗവൺമെന്റ് കോളേജ് ഗ്രൗണ്ടിൽ പിറന്നത് പുതു ചരിത്രമായിരുന്നു. കുടുംബശ്രീ കലാകാരികൾ ഒരേ വേഷമണിഞ്ഞ് മെയ് വഴക്കത്തോടെ അവതരിപ്പിച്ച മെഗാ തിരുവാതിര ലിംക ബുക്ക്‌ ഓഫ് റെക്കോർഡ്സ്, ടാലന്റ് റെക്കോർഡ് ബുക്ക്‌ എന്നിവയിലാണ് ഇടംനേടിയത്.

ലോക റെക്കോർഡ് നിരീക്ഷകരുടെ നേതൃത്വത്തിൽ എണ്ണം തിട്ടപ്പെടുത്തിയാണ് തിരുവാതിര കളിക്കായി കുടുംബശ്രീ പ്രവർത്തകരെ ഗ്രൗണ്ടിനുള്ളിൽ പ്രവേശിപ്പിച്ചത്. സംസ്കാരിക നഗരിയെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ കലാ പ്രകടനം റവന്യു മന്ത്രി കെ. രാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലേക്ക് ചുവടുവെക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും ഇനിയും റെക്കോർഡുകൾ സൃഷ്ടിക്കുമെന്നും കലാകാരികൾ പറഞ്ഞു.

10 മിനിറ്റിലേറെ നീണ്ടു നിന്ന തിരുവാതിരയ്‌ക്ക് സാക്ഷ്യം വഹിക്കുവാൻ നിരവധി പേരാണ് ഗ്രൗണ്ടിലേക്കെത്തിയിരുന്നത്. മെഗാ തിരുവാതിര ഗിന്നസ് റെക്കോർഡിൽ ഇടം നേടുന്നതിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. പരിപാടിയിൽ ജില്ലാകളക്ടർ കൃഷ്ണതേജ, തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗം, മേയർ തുടങ്ങിയവർ പങ്കെടുത്തു.

Tags: Mega ThiruvathiraThrissurworld record
Share
Tweet
SendShare

More News from this section

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

Latest News

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies