ന്യൂഡൽഹി: ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉടൻ നൽകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പദവി താത്കാലികമാണ് എന്നാൽ, എപ്പോൾ സംസ്ഥാന പദവി എപ്പോൾ തിരികെ നൽകുമെന്ന് പറയാനാകില്ലെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസെറ്റർ ജനറൽ തുഷാർ മേത്ത് കോടതിയിൽ വിശദീകരിച്ചു. ജമ്മു കശ്മീരിലെ ക്രമസമാധാന നിലയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. കശ്മീരിന്റെ വികസനത്തിനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം തുഷാർ മേത്ത വ്യക്തമാക്കി.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവേയാണു കേന്ദ്രം സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്.
ജമ്മു കശ്മീരിൽ എപ്പോഴായാലും തെരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വിശദീകരിച്ചു. എപ്പോൾ വേണമെന്നത് തെരഞ്ഞെടുപ്പു കമ്മിഷന് തീരുമാനിക്കാം. നിലവിൽ ജമ്മു കശ്മീരിൽ വോട്ടർ പട്ടിക പുതുക്കുന്ന നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് സോളിസെറ്റർ ജനറൽ കോടതിയെ അറിയിച്ചു.
Comments