സൂറിച്ച് ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സൂറിച്ച് ഡയമണ്ട് ലീഗ്: നീരജ് ചോപ്രയ്‌ക്ക് രണ്ടാം സ്ഥാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 08:57 am IST
Facebook
Twitter
WhatsAppTelegram

ബേൺ: സ്വിറ്റ്‌സർലാൻഡിൽ നടന്ന ഡയമണ്ട് ലീഗ് പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ നീരജ് ചോപ്ര രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇന്ന് പുലർച്ചെ സൂറിച്ചിൽ നടന്ന മത്സരത്തിൽ 85.71 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര രണ്ടാം സ്ഥാനം നേടിയത്.

ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയ ചോപ്രയ്‌ക്ക് ഡയമണ്ട് ലീഗ് കിരീടം സ്വന്തമാക്കാൻ സാധിച്ചില്ല. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കൂബ് വാഡ്ലെച്ച് 85.86 മീറ്റർ ദൂരത്തേക്ക് ജാവലിൻ ത്രോ എറിഞ്ഞ് ഒന്നാം സ്ഥാനം നേടി. 85.04 മീറ്റർ എറിഞ്ഞ് ജർമ്മനിയുടെ ജൂലിയൻ വെബർ മൂന്നാം സ്ഥാനവും സ്വന്തമാക്കി. മൂന്ന് മീറ്റുകളിലായി 23 പോയിന്റകളാണ് നീരജ് ചോപ്ര നേടിയത്.

ആദ്യ റൗണ്ടിൽ നീരജ് 80.79 മീറ്റർ എറിഞ്ഞപ്പോൾ ലിത്വാനിയയുടെ എഡിസ് മാറ്റുസെവിസിയസ് 81.62 മീറ്റർ എറിഞ്ഞ് മുന്നിലെത്തി. ലീഡോടെയാണ് ആദ്യ റൗണ്ട് അവസാനിച്ചത്. എന്നാൽ രണ്ടാം റൗണ്ടിൽ നീരജ് ചോപ്രയെയും എഡിസിനെയും പിന്നിലാക്കി ജാക്കൂബ് വാഡ്ലെജ് 83.46 മീറ്റർ എറിഞ്ഞ് മുന്നിലെത്തുകയായിരുന്നു.

സെപ്തംബർ 17-ന് യുഎസിലെ യൂജിനിൽ നടക്കാനിരിക്കുന്ന ഡയമണ്ട് ലീഗ് ഫൈനലിലേക്ക് നീരജ് ചോപ്ര യോഗ്യത നേടിയിരിക്കുകയാണ്. ദോഹയിലും, ലൊസാനെയിലും നടന്ന ഡയമണ്ട് ലീഗ് മത്സരങ്ങളിൽ അദ്ദേഹം വിജയിച്ചിരുന്നു. ഓഗസ്റ്റ് 27-ന് ബുഡാപെസ്റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 88.17 മീറ്റർ എറിഞ്ഞ് ചരിത്രനേട്ടമാണ് നീരജ് ചോപ്ര സ്വന്തമാക്കിയത്.

Share
Tweet
SendShare

More News from this section

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ബെസ്റ്റ് സെല്ലർ എഴുത്തുകാരൻ ജെഫ്രി ആർച്ചർ അന്തരിച്ചു; മുപ്പതു കോടിയിലേറെ കോപ്പികൾ വിറ്റ നോവലിസ്റ്റിന്റെ അന്ത്യം 86-ാം വയസിൽ

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

Latest News

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies