ലോകകപ്പ് കളിക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധി; സെനഗല്‍ ടീമിനെ വലയ്ക്കുന്നത് ശമ്പളക്കുടിശ്ശികയും അടിസ്ഥാന സൗകര്യക്കുറവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് കളിക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധി; സെനഗല്‍ ടീമിനെ വലയ്‌ക്കുന്നത് ശമ്പളക്കുടിശ്ശികയും അടിസ്ഥാന സൗകര്യക്കുറവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2026, 04:39 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ലോകകപ്പില്‍ പ്രതീക്ഷിച്ച തുടക്കം ലഭിക്കാതിരുന്ന സെനഗല്‍ ദേശീയ ഫുട്‌ബോള്‍ ടീമിനെ ഇപ്പോള്‍ അലട്ടുന്നത് കളിക്കളത്തിലെ പ്രകടനം മാത്രമല്ല. സാമ്പത്തിക പ്രതിസന്ധിയും ഭരണപരമായ അനാസ്ഥയും ടീമിന്റെ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെ അടുത്ത റൗണ്ടിലേക്കുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് പരിശീലകരുടെയും താരങ്ങളുടെയും ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നിരവധി സാമ്പത്തിക ബാധ്യതകള്‍ ഇപ്പോഴും തീര്‍പ്പാക്കിയിട്ടില്ലെന്ന വിവരങ്ങള്‍ ശ്രദ്ധ നേടുന്നത്.

ടീമിന്റെ മുഖ്യപരിശീലകന്‍ പാപ് തയേവിന് മാസങ്ങളായി ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കരാര്‍ കാലാവധി അവസാനിച്ചിട്ടും പുതുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതും സെനഗല്‍ ഫുട്‌ബോള്‍ സംവിധാനത്തിലെ പ്രതിസന്ധിയെ കൂടുതല്‍ തുറന്നുകാട്ടുന്നു. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലും ലോകകപ്പ് യോഗ്യതാ നേട്ടവുമായി ബന്ധപ്പെട്ടും വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലങ്ങള്‍ പോലും ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

അമേരിക്കയില്‍ ടീമിന് ഒരുക്കിയ താമസസൗകര്യങ്ങളെച്ചൊല്ലിയും അസംതൃപ്തിയുണ്ട്. ലോകകപ്പ് നിലവാരത്തിന് യോജിച്ച സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്നും ഹോട്ടലിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും ടീമിനുള്ളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതായാണ് വിവരം.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ടീമിനൊപ്പമുണ്ടായിരുന്ന ഔദ്യോഗിക പാചകക്കാരനെ ഒഴിവാക്കിയതും മറ്റൊരു തിരിച്ചടിയായി. ഇതോടെ താരങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റമുണ്ടായതായും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ എണ്ണം ഗണ്യമായി കുറച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാനസികവും സാങ്കേതികവുമായ പിന്തുണ ആവശ്യമായ ലോകകപ്പ് പോലൊരു വേദിയില്‍ ഭരണപരമായ ഈ വെല്ലുവിളികള്‍ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍. സാദിയോ മാനെ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ പ്രകടനത്തിലും ഇത്തരം സാഹചര്യങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ടോയെന്ന ചര്‍ച്ചകളും സജീവമാണ്.

മത്സരഫലങ്ങളിലും സെനഗലിന് ഇതുവരെ ആശ്വാസമില്ല. ഉദ്ഘാടന മത്സരത്തില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ട അവര്‍, രണ്ടാം പോരാട്ടത്തില്‍ നോര്‍വേയോടും തോല്‍വി വഴങ്ങി. ഇനി ഇറാഖിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വിജയിച്ചാലും മറ്റ് ഫലങ്ങളെ ആശ്രയിച്ചായിരിക്കും അവരുടെ ലോകകപ്പ് ഭാവി നിര്‍ണയിക്കപ്പെടുക.

Tags: fifa world cupFinancial Crisissenegal team
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies