തൃശൂർ: പുലിക്കളി സംഘത്തിന് ധനസഹായം നൽകി നടൻ സുരേഷ് ഗോപി. ഓരോ പുലിക്കളി സംഘത്തിനും 50,000 രൂപ വീതമാണ് ധനസഹായമായി നൽകിയത്.
നേരിട്ടെത്തിയാണ് അദ്ദേഹം തുക കൈമാറിയത്.
കേന്ദ്ര സർക്കാരും പുലിക്കളി സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചിരുന്നു. കേന്ദ്ര സംസ്കാരിക വകുപ്പാണ് ഒാേരൈാ സംഘത്തിനും ഒരു ലക്ഷം രൂപ വീതം സഹായധനം അനുവദിച്ചത്.
സംസ്ഥാനത്തിന്റെ സംസ്കാരത്തിന്റെ പ്രതീകമായ പുലിക്കളി സംസ്ഥാന സർക്കാർ അവഗണിയ്ക്കുന്നുവെന്നാണ് പുലിക്കളി സംഘങ്ങളുടെ പരാതി.15-ഓളം പുലിക്കളി സംഘങ്ങളുണ്ടായിരുന്നത് സാമ്പത്തിക ബാധ്യത മൂലം ഇപ്പോൾ അഞ്ചെണ്ണമായി ചുരുങ്ങി. കഴിഞ്ഞ വർഷം ടൂറിസം വകുപ്പ് പ്രഖ്യാപിച്ച സഹായധനം ഇതുവരെ കലാകാരന്മാർക്ക് ലഭിച്ചിട്ടില്ലെന്നും കലാകാരന്മാർ പറയുന്നു.
Comments