പത്തനംതിട്ട: കനത്തമഴയെ തുടർന്ന് മൂഴിയാർ, മണിയാർ ഡാമുകൾ തുറന്നു. മലയോര മേഖലയിൽ മണ്ണിടിച്ചിലുമുണ്ടായതായും റിപ്പോർട്ട്.മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകളും 30 സെന്റി മീറ്റർ വീതം ഉയർത്തിയെങ്കിലും പിന്നീട് രണ്ട് ഷട്ടറുകൾ അടച്ചു. നിലവിൽ രണ്ടാം നമ്പർ ഷട്ടർ മാത്രം 50 സെന്റി മീറ്റർ ഉയർത്തിയിട്ടുണ്ട്. പ്രദേശത്ത് അതിശക്തമായ മഴ തുടരുകയാണ്.
മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുളള ഉൾവനത്തിൽ കനത്ത മഴയെ തുടർന്ന ഉരുൾപ്പൊട്ടലുണ്ടായതായി സൂചന. ഇതേ തുടർന്ന് ജലനിരപ്പ് ഉയരുകയും ഷട്ടറുകൾ തുറക്കുകയുമായിരുന്നു. പത്തനംതിട്ട ഗവി റൂട്ടിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഗവിയിലേക്കുളള യാത്രക്കും കനത്തമഴയെ തുടർന്ന് താത്കാലികമായി നിർത്തിവച്ചതായി ഗ്രൂഡിക്കൽ റേഞ്ച് ഓഫീസർ അറിയിച്ചു. ദുരന്ത നിവാരണ സേനയും അഗ്‌നിരക്ഷാ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Comments