ആദിത്യ എൽ1 വിക്ഷേപണം തികച്ചും വേറിട്ടതാണെന്ന് ഐഎസ്ആർഓ ചെയർമാൻ എസ് സോമനാഥ്. പിഎസ്എൽവി സി57 ആദിത്യ എൽ1 നെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. പിഎസ്എൽവി സി53യുടെ കൃത്യമായ പ്രവർത്തനമാണ്് ആദിത്യ എൽ1 ഭ്രമണപഥത്തിലെത്താൻ കാരണമായത്. ആദിത്യ എൽ1 ദൗത്യത്തിന് പിന്നിൽ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് പിഎസ്എൽ വിയുടെ സി57 റോക്കറ്റ് ആദിത്യ എൽ 1 വഹിച്ചുകൊണ്ട് കുതിച്ചുയർന്നത്.
ഇന്ത്യയുടെ ആദ്യ സൗര ദൗത്യമാണ് ആദിത്യ എൽ 1. സൂര്യന്റെ പുറം ഭാഗത്തെ താപവ്യതിയാനം, ബഹിരാകാശ കാലാവസ്ഥ തുടങ്ങിയവ പഠിക്കലാണ് ഇന്ത്യയുടെ ആദ്യ സൗര ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. സൂര്യന്റെ സങ്കീർണമായ പ്രവർത്തനങ്ങളെ അനാവരണം ചെയ്യാനാകുമെന്നാണ് കരുതുന്നത്.
സൂര്യനെക്കുറിച്ച് പഠിക്കുന്നതിനായുളള ഏഴ് പേലോഡുകളാണ് ആദിത്യ എൽ -1ൽ ഉളളത്. നാല് പേലോഡുകൾ സൂര്യപ്രകാശത്തെ നീരിക്ഷിക്കുകയും സൂര്യന്റെ പ്ലാസ്മ, കാന്തിക വലയം എന്നിവയെ കുറിച്ചുളള പഠനങ്ങളാണ് മറ്റ് മൂന്നെണ്ണം നടത്തുക. ആദിത്യ എൽ 1ലെ പ്രധാനപ്പെട്ട പേലോഡായ വിഇഎൽസി പ്രതിദിനെ 1400 ചിത്രങ്ങൾ പകർത്തി ഗ്രൗണ്ട് സ്റ്റേഷനിലേയ്‌ക്ക് അയക്കും. ഐഎസ്ആർഓയുമായി സഹകരിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ സെന്റർ ഫോർ റിസർച്ച് ആൻഡ് എജ്യൂക്കേഷൻ ഇൻ സയൻസ് ടെക്‌നോളജി ക്യാമ്പസിലാണ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
ജനുവരിയോടെ ലക്ഷ്യസ്ഥാനത്തെത്തുന്ന പേടകത്തിൽ നിന്ന് ഫെബ്രുവരി അവസാനത്തോടെ ആദ്യ ചിത്രങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്. ലക്ഷ്യസ്ഥാനത്തെത്തുന്ന ഓരോ ഉപകരണങ്ങളും ഇതിന് മുന്നോടിയായി പരിശോധിക്കും. ഫെബ്രുവരിയിലാകും വിഇഎൽസി പ്രവർത്തനക്ഷമമാകുക.
Comments