കൊച്ചി: സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ സിനിമ- രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.
ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിളള, ഝാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി രമേശ്, സംവിധായകൻ സത്യൻ അന്തിക്കാട്, നടൻമാരായ മമ്മൂട്ടി, ഉണ്ണിമുകുന്ദൻ, മധുപാൽ, ദേവൻ, രഞ്ജി പണിക്കർ, വിവേക് ഗോപൻ, വ്യവസായി എംഎ യൂസഫ് അലി മുതലായവർ വിവാഹത്തിനെത്തി.
Comments