മകളെ പതിവായി പിന്തുടര്ന്ന് ശല്യം ചെയ്ത യുവാക്കളെ കൊലപ്പെടുത്തി പിതാവ്. മദ്ധ്യപ്രദേശിലെ അഗര്‍ മാല്‍വ ജില്ലയിലാണ് സംഭവം.മെഹര്‍ബന്‍ സിംഗ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നന്ദ്റാം ഗുര്‍ജാര്‍, ഗോവിന്ദ് ഗുര്‍ജാര്‍ എന്നീ യുവാക്കളാണ് മരിച്ചത്. സംഭവംഇങ്ങനെ: യുവാക്കള്‍ ശല്യം ചെയ്യുന്ന കാര്യം മകള്‍ പിതാവിനോട് പറഞ്ഞിരുന്നു. മെഹര്‍ബന്‍ സിംഗ് വിലക്കിയെങ്കിലും യുവാക്കള്‍ ഇത് തുടര്‍ന്നു.
തുടര്‍ന്നാണ് പിതാവ് രണ്ടു പേരുടെ ജീവനെടുത്തത്. ബൈക്കിലെത്തിയ യുവാക്കളെ ഇടിച്ചിട്ട ശേഷം തന്റെ കൃഷിയിടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. തുടര്‍ന്ന് വടികൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു. 20 ഉം 22 ഉം വയസുകാരാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം.
തന്റെ മകളെ ശല്യപ്പെടുത്തുന്നതിനാലാണ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്ന് പ്രതിയായ മെഹര്‍ബന്‍ സിംഗ് പോലീസിനോട് പറഞ്ഞു.ഇരകളുടെ തകര്‍ന്ന മോട്ടോര്‍ സൈക്കിളും പ്രതിയുടെ വാഹനവും കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. മെഹര്ബാന് സിംഗിനെതിരെയും ഈശ്വര്‍ എന്ന മറ്റൊരു പ്രതിക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Comments