റായ്പൂർ: ഛത്തീസ്ഗഡിലെ കമ്യൂണിസ്റ്റ് ഭീകരാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്ന പ്രദേശങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുങ്ങുന്നു. നവോദയ വിദ്യാലയം, സൈനിക് സ്‌കൂൾ എന്നിവിടങ്ങിൽ പ്രവേശനം നേടാനായി പ്രത്യേക പരിശീലനം നൽകുകയാണ് നാരായൺ ജില്ല ഭരണകൂടം.
കമ്യൂണിസ്റ്റ് ആക്രമണങ്ങൾ മൂലം സാമൂഹികമായും സാമ്പത്തികയും പിന്നോക്കാവസ്ഥയിലായിരുന്ന ഓർച്ച ബ്ലോക്കിൽ ഉൾപ്പെടുന്ന അബുജ്മാദ് ഗ്രാമം. ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമിറ്റർ അകലെയാണ് പ്രദേശം. തീരെ ജനസാന്ദ്രത കുറഞ്ഞ ഇവിടത്തെ മിക്ക കുടുംബങ്ങളും നക്‌സൽ ആക്രമണത്തിന്റെ ഇരകളാണ്. അഞ്ചാം ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും നവോദയ വിദ്യാലയം, സൈനിക സ്‌കൂൾ തുടങ്ങിയ മികച്ച സ്ഥാപനങ്ങളിലേക്ക് പ്രത്യേകം പരിശീലകനെ നിയമിച്ച് തയ്യാറാക്കുകയാണ് അധികൃതർ.
കുട്ടികൾക്ക് പുസ്തകങ്ങളും നോട്ട്ബുക്കുകളും മറ്റ് സ്റ്റേഷനറി സാധനങ്ങളും നാരായൺപൂർ ജില്ല ഭരണകൂടം നൽകുന്നുണ്ട്. ക്ലാസിലെ നിരവധി വിദ്യാർത്ഥികൾ കമ്യൂണിസ്റ്റ് ആക്രമണങ്ങളുടെ നേരിട്ടുള്ള ഇരകളാണെന്ന് കോച്ചിംഗ് അധ്യാപകരിൽ ഒരാളായ ഹർഷവർദ്ധൻ പറഞ്ഞു.
നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കമ്യൂണിസ്റ്റ് ഭീകരാക്രമങ്ങൾ കൊണ്ട് പൊറുതി മുട്ടിയ സംസ്ഥാനങ്ങളിൽ സമാധാനാന്തരീക്ഷമാണ് പുലരുന്നത്. 2010ൽ ഏകദേശം 96 ഗ്രാമങ്ങൾ കമ്യൂണിസ്റ്റ് ഭീകര സാന്നിദ്ധ്യമുണ്ടായിരുന്നു. 2022ൽ അത് 5 ആയി കുറഞ്ഞു. കമ്യൂണിസ്റ്റ് നക്സൽ ബാധിത പ്രദേശങ്ങൾക്കായുള്ള സെക്യൂരിറ്റി റിലേറ്റഡ് എക്സ്പെൻഡിച്ചറിനായി 306.95 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പ്രദേശവാസികളുടെ കുടുംബത്തിന്റെ പുനരധിവാസം, കുട്ടികളുടെ വിദ്യാഭ്യാസം, സുരക്ഷാ സേനയുടെ പരിശീലനം, ക്രമാസമാധാനം തുടങ്ങിയവയ്‌ക്കാണ് ഫണ്ട് വിനിയോഗിക്കുന്നത്.















