ന്യൂഡൽഹി: റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഹനുമാന് ചാലിസ ചൊല്ലിയ അഞ്ചുവയസ്സുകാരന് രാഷ്ട്രപതിയുടെ പ്രശംസ. പഞ്ചാബിലെ ബട്ടിൻഡ സ്വദേശിയായ ഗീതാൻശ് ഗോയൽ എന്ന അഞ്ചുവയസ്സുകാരൻ 1 മിനിറ്റ് 54 സെക്കൻഡിലാണ് ഹനുമാൻ ചാലിസ പാരായണം ചെയ്ത് മുൻകാല റെക്കോർഡുകൾ തകർത്തത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹനുമാന് ചാലിസ പാരായണം ചെയ്തതിന് ലിംകാ ബുക്ക് ഓഫ് റെക്കോർഡ് ഗീതാൻശ് നേടിയിരുന്നു.
വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഗ്രാന്‍ഡ് മാസ്റ്റര്‍ ഇന്‍ റെക്കോര്‍ഡ് ബ്രേക്കിങ് എന്ന ടൈറ്റിലും ഗീതാന്‍ശ് സ്വന്തമാക്കിയിട്ടുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ഇത്രയും വലിയ റെക്കോർഡ് സ്വന്തമാക്കിയ കുഞ്ഞിനെ രാഷ്ട്രപതി അഭിനന്ദിക്കുകയും ചെയ്തു. ഗീതാന്ശിനെ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണിച്ച വിവരം ഗീതാന്ശിന്റെ പിതാവ് വിപിന്‍ ഗോയലാണ് പുറത്തുവിട്ടത്.
മകനെയോർത്ത് ഏറെ അഭിമാനമുണ്ടെന്ന് ഗീതാൻഷിന്റെ പിതാവ് ഡോ. വിപിൻ ഗോയലും അമ്മ ഡോ. അമൻദീപ് ഗോയലും പറഞ്ഞു. നാല് വയസും മൂന്ന് മാസവും പ്രായമുള്ളപ്പോഴാണ് അസാധാരണമായ നേട്ടം ഈ മിടുക്കന് സ്വന്തമാക്കുന്നത്.
Comments