നമുക്ക് മുൻപേ നടന്ന പാകിസ്താൻ... സുപ്പാർക്കോയ്ക്ക് പിഴച്ചു.... ഇസ്രോ ജയിച്ചു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നമുക്ക് മുൻപേ നടന്ന പാകിസ്താൻ… സുപ്പാർക്കോയ്‌ക്ക് പിഴച്ചു…. ഇസ്രോ ജയിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2023, 04:45 pm IST
FacebookTwitterWhatsAppTelegram

ബഹിരാകാശ പര്യവേക്ഷണത്തിൽ ആഗോള ഭീമനായി മാറിയിരിക്കുകയാണ് ഐഎസ്ആർഒ. ഇതുവരെ ഒരു രാജ്യവും സ്വന്തമാക്കാത്ത നേട്ടമാണ് ഇന്ത്യ ചന്ദ്രനിൽ സ്വന്തമാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ കാലുകുത്തുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യ.

ആഗോളതലത്തിൽ തന്നെ ഏറെ പ്രശംസ പിടിച്ചുപറ്റുന്ന സംഭവമായിരുന്നു ചന്ദ്രയാൻ-3ന്റെ സോഫ്റ്റ് ലാൻഡിംഗ്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും ലോക നേതാക്കളും വരെ ഇന്ത്യയുടെ ഈ സുവർണ നേട്ടത്തെ പ്രകീർത്തിച്ചു. എന്നാൽ ഇന്ത്യയുടെ ഈ നേട്ടത്തെ അംഗീകാരിക്കാൻ തയ്യാറാകാത്ത രാജ്യമാണ് പാകിസ്താൻ. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമ്മിച്ച വീഡിയോ ആണ് ഇസ്രോ പുറത്തുവിടുന്നതെന്ന് വരെ പാക് ചിന്തകർ പ്രചരിപ്പിച്ചു. ലോകത്തിന്റെ നെറുകയിൽ ഭാരതം രാജാവായി നിലകൊള്ളുന്നത് അംഗീകരിക്കപ്പെടാനുള്ള ബുദ്ധിമുട്ടാണ് വ്യാജപ്രചരണങ്ങൾ. രാജ്യം ചന്ദ്രയാൻ-3 വിക്ഷേപിക്കാനൊരുങ്ങുന്നുവെന്ന വിവരം പുറത്തുവിട്ടപ്പോൾ തന്നെ മുൻ പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയുടെ പരാമർശം വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചന്ദ്രദർശനത്തിനായി ഇത്രയധികം ദൂരം സഞ്ചരിക്കേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്‌ഐആർഒ സ്ഥാപിതമാകുന്നതിന് വർഷങ്ങൾക്ക് മുൻപേ പാക് മണ്ണിൽ ബഹിരാകാശ ഏജൻസി സ്ഥാപിച്ചിരുന്നു. ഇസ്രോ സ്ഥാപിക്കുന്നതിന് എട്ട് വർഷങ്ങൾക്ക് മുൻപ്, 1961-ലാണ് പാകിസ്താന്റെ സ്‌പേസ് ആന്റ് അപ്പർ അറ്റ്‌മോസ്ഫിയർ റിസർച്ച് കമ്മീഷൻ (SUPARCO) സ്ഥാപിതമായത്. ഇരു രാജ്യങ്ങളും തമ്മിൽ പ്രാദേശികമായി സാമ്യതകളുണ്ടെങ്കിലും ബഹിരാകാശ പര്യവേക്ഷണ ദൗത്യങ്ങളുടെ കാര്യത്തിലും സമ്പദ് വ്യവസ്ഥയുടെ കാര്യത്തിലും ബഹുദൂരം മുൻപിലാണ്.

പാക് ബഹിരാകാശ ഏജൻസി പരാജയമറിയുന്നതിനുള്ള കാരണങ്ങൾ പലതാണ്. ലോകത്തെ സമ്പദ് വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.അനുദിനം വികസനത്തിന്റെ പാതയിലുള്ള ഭാരതത്തിൽ അത്ര തന്നെ വിഭവങ്ങളുമുണ്ട്. നിരന്തരമായി പാകിസ്താൻ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ വികസനത്തിന് വിലങ്ങ് തടിയാകുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ പട്ടിണി മാറ്റാൻ കഴിയാത്ത ഭരണകൂടം, നിർണായകമായ ബഹിരാകാശ ദൗത്യങ്ങൾ ഏറ്റെടുക്കാൻ ഭയപ്പെടുന്നുവെന്നതാണ് വാസ്തവം. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനും പലിശ നിരക്കുകൾക്കുമിടയിൽ വളർച്ച നിരക്ക് കൂപ്പുകുത്തുകയാണ്. രാജ്യം കുറച്ച് ദശബ്ദകാലമായി ഏറ്റവും മോശമായ സാമ്പത്തിക സ്ഥിതിയിലാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യ, ബഹിരാകാശ മേഖലയ്‌ക്കായി ചെലവഴിച്ചത് 12,543.91 കോടി രൂപയാണെങ്കിൽ പാകിസ്താൻ ചെലവിട്ടത് കേവലം 739.51 കോടി രൂപ മാത്രമാണ്. ഇന്ത്യ വരും വർഷങ്ങളിൽ വമ്പൻ ദൗത്യങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. ചന്ദ്രയാൻ-4-ഉം, ശുക്രനിലേക്കും പഠനങ്ങൾ നടത്താനും രാജ്യം പദ്ധതിയിടുന്നു. ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ഗഗാൻയാൻ ദൗത്യവും ഉടൻ ഉണ്ടാകുമെന്നും ഇസ്രോ സൂചന നൽകുന്നുണ്ട്. വരുന്ന പതിറ്റാണ്ടിലേക്കുള്ള ദൗത്യങ്ങൾ പോലും ഇന്ത്യൻ ബഹിരാകാശ ഏജൻസി റെഡിയാക്കി കഴിഞ്ഞുവെന്ന് ചുരുക്കം.

എന്നാൽ സ്ഥാപിതമായ സമയം മുതൽ മന്ദഗതിയിലാണ് പാക് ബഹിരാകാശ ഏജൻസി പ്രവർത്തിക്കുന്നത്. നിലവിൽ 2040-ലേക്കുള്ള പദ്ധതി മാത്രമാണ് സൂപ്പാർക്കോയുടെ മുന്നിലുള്ളത്. സ്ഥാപിതമായിട്ട് ആറ് പതിറ്റാണ്ടായെങ്കിലും രാജ്യത്തിന് സ്വന്തമായി ഇതുവരെ ലോഞ്ച് വെഹിക്കിൾ ഇല്ലെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളുടെ സഹായമില്ലാതെ പാകിസ്താന് ബഹിരാകാശ വിക്ഷേപണം നടത്താനാകില്ല. 2011 ഓഗസ്റ്റിലാണ് അവസാനമായി പാകിസ്താന്റെ പേടകം ചൈനീസ് ലോഞ്ച് സെന്ററിൽ നിന്ന് വിക്ഷേപിച്ചത്.

അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമേ ഐടി വൈദഗ്ധ്യവും പാകിസ്താന്റെ പരിമിതിയാണ്. ഇന്ത്യയുടെ കരുത്തുറ്റ ഐടി മേഖല രാജ്യത്തിന് മുതൽക്കൂട്ടാണ്. ഡിജിറ്റൽ ഇന്ത്യ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളെ ഏറെ പിന്തുണയ്‌ക്കുന്നു. ചൈനയുടെ സഹായമാണ് പാകിസ്താന്റെ ഏക ആശ്രയം. ബഹിരാകാശ മേഖലയിലെ വമ്പൻമാരായ ചൈനയുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും പാകിസ്താന് ഭൂമിയുടെ ഭ്രമണപഥത്തിലോ ചന്ദ്രനിലോ എത്തിപ്പെടാനായില്ല. ആഭ്യന്തര കലഹത്തിലും തകർന്നടിഞ്ഞ സമ്പദ് വ്യവസ്ഥയിലും വിവരമില്ലായ്മയിലും അകപ്പെട്ട് മരണമടഞ്ഞതാണ് പാകിസ്താന്റെ ബഹിരാകാശ സ്വപ്‌നങ്ങൾ.

Tags: isroSuparcoPak Space Agency
ShareTweetSendShare

More News from this section

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies