ന്യൂഡൽഹി: ഹ്രസ്വ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്ത്യോനേഷ്യയിലേക്ക്. 20-ാത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ന് രാത്രി ഇന്ത്യോനേഷ്യയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി നാളെ വൈകുന്നേരത്തോടെ തിരിച്ചെത്തും.
നിലവിലെ ആസിയാൻ ചെയർമാനായ ഇന്തോനേഷ്യ പ്രധാനമന്ത്രിയുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് ഉച്ചകോടികളുടെയും സമയക്രമത്തിൽ മാറ്റങ്ങൾ വരുത്തി. രണ്ട് ഉച്ചകോടികളുടെയും ഭഗമായി ഉഭയകക്ഷി യോഗങ്ങളൊന്നും നടക്കില്ല.
സെപ്തംബർ 7 ന് ഇന്തോനേഷ്യയിൽ നടക്കുന്ന ഉച്ചകോടിയിൽ സമുദ്ര സുരക്ഷ മുതൽ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ വരെയുള്ള മേഖലകളിലെ വിഷയങ്ങൾ അവലോകനം ചെയ്യും. തുടർന്ന് കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. സമുദ്ര സുരക്ഷയ്‌ക്ക് പുതിയ ചർച്ചകൾ നടക്കുമെന്നതാണ് ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ പ്രധാന ഫലമായി നിരീക്ഷകർ കാണുന്നത്.
Comments