ഉണ്ണിക്കണ്ണന്റെ പിറന്നാൾ വലിയ ആഘോഷമാക്കിയിരിക്കുകയാണ് കേരള ജനത. കുറുമ്പ് കാണിക്കുന്ന കള്ളക്കണ്ണന്മാരും കണ്ണന്റെ രാധമാരും ഗോപികമാരും വിവിധ പ്രദേശങ്ങളിൽ നടന്ന ഘോഷയാത്രകളിൽ നിറഞ്ഞാടി. നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ തിരക്കിൽ മുഴുകിയപ്പോൾ വിശ്വാസികൾക്ക് ശ്രീകൃഷ്ണജയന്തി ആശംസകൾ നേർന്ന് നടി കാവ്യമാധവും രംഗത്തു വന്നു. കാവ്യ മാധവൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.
View this post on Instagram
“>
മകൾ മഹാലക്ഷ്മി ശ്രീകൃഷ്ണ വേഷമണിഞ്ഞ ചിത്രങ്ങൾ ചേർത്ത് കൊളാഷ് രൂപത്തിലുള്ള വീഡിയോയാണ് കാവ്യ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. കള്ളക്കണ്ണനായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. മാമാട്ടി എന്നു വിളിപേരുള്ള മഹാലക്ഷ്മി യുകെജിയിലാണ് പഠിക്കുന്നത്. ഇതിനു മുമ്പും മഹാലക്ഷ്മിയുടെ നിരവധി ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
Comments