ചോറ്റുപാത്രം നീട്ടിയപ്പോഴാണ് കാഴ്ചയില്ലെന്ന് മനസിലായത്; യാചകന് അന്നം വാരി നൽകി സ്‌കൂൾ വിദ്യാർത്ഥിനി, മനസ് നിറയ്ക്കുന്ന നന്മയ്ക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചോറ്റുപാത്രം നീട്ടിയപ്പോഴാണ് കാഴ്ചയില്ലെന്ന് മനസിലായത്; യാചകന് അന്നം വാരി നൽകി സ്‌കൂൾ വിദ്യാർത്ഥിനി, മനസ് നിറയ്‌ക്കുന്ന നന്മയ്‌ക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2023, 10:06 pm IST
FacebookTwitterWhatsAppTelegram

സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ആധുനിക സമൂഹത്തിൽ ദയ, കാരുണ്യം, മാനുഷിക പരിഗണന എന്നിവയെല്ലാം വെറും വാക്കുകളിൽ ഒതുങ്ങുന്ന കാഴ്ചകളാണ് നാം ദിനംപ്രതി കണ്ടുകൊണ്ടിരിക്കുന്നത്. സ്വാർത്ഥലാഭങ്ങൾക്ക് പുറകെ പായുന്ന സമകാലീന സമൂഹത്തിൽ കരളലിയിപ്പിക്കുന്ന വാർത്തകൾ വളരെ വേഗം ഇന്റർനെറ്റ് ലോകത്തെ പിടിച്ചു കുലുക്കാറുണ്ട്. അത്തരത്തിൽ ഒരു ചെറിയ കുട്ടിയുടെ പ്രവർത്തിക്കാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ കൈയ്യടികൾ ഉയരുന്നത്.

സ്‌കൂളിലേക്ക് പോകുകയായിരുന്ന ഒരു കൊച്ചുക്കുട്ടി വഴിയരികിലുണ്ടായിരുന്ന യാചകനെ ഊട്ടുന്ന ദൃശ്യങ്ങളാണ് നിമിഷ നേരങ്ങൾ കൊണ്ട് വൈറലായത്. തെരക്കിട്ടു പായുന്ന നഗരത്തിൽ ആ യാചകനെ നോക്കാൻ ആർക്കും സമയമുണ്ടായിരുന്നില്ല. എന്നാൽ അയാളുടെ ദൈന്യത ആ കൊച്ചു കണ്ണുകൾ തിരിച്ചറിഞ്ഞു. തന്റെ ബാഗിൽ നിന്നും ഭക്ഷണപാത്രമെടുത്ത് യാചകനു നേരെ നീട്ടിയപ്പോഴാണ് അദ്ദേഹം ഇരുട്ടിലാണെന്ന കാര്യം അവൾക്ക് മനസിലാവുന്നത്. ഉടനെ പാത്രം തുറന്ന് തനിക്കായി കൊണ്ടു വന്ന ഭക്ഷണം യാചകന് വാരിനൽകുകയായിരുന്നു. കുടിക്കാനായി വെള്ളവും നൽകി. കുട്ടിയുടെ അരികിലായി അമ്മ നിൽക്കുന്നതും വീഡിയോയിൽ കാണാം.

 

View this post on Instagram

 

A post shared by Queen of Valley 🍁 (@queen_of_valley)

“>

കണ്ണുനിറയ്‌ക്കുന്ന ഈ ദൃശ്യങ്ങൾ കണ്ട് നിരവധി ആളുകളാണ് കുട്ടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. അമ്മ നല്ല കാര്യങ്ങൾ പറഞ്ഞുകൊടുത്താണ് മകളെ വളർത്തിയതെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്‌ക്ക് നിമിഷ നേരം കൊണ്ട് 210K ലൈക്‌സാണ് നേടാൻ സാധിച്ചത്.

Tags: viral newsSUBGIRL GIVING FOOD
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies