മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ. താനൂർ സ്വദേശികളായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് അറസ്റ്റിലായത്. റെയിൽവേ സുരക്ഷാസേന നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥികളെ പിടികൂടിയത്.
കഴിഞ്ഞമാസം 21-നായിരുന്നു വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ ചില്ല് തകർന്നിരുന്നു. തുടർന്ന് ഷൊർണൂർ സ്റ്റേഷനിൽ ട്രെയിൻ നിർത്ത് പൊട്ടിയ ചില്ലിൽ സ്റ്റിക്കർ ഒട്ടിച്ച ശേഷമാണ് യാത്ര ആരംഭിച്ചത്.
അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടെ വിദ്യാർത്ഥികൾ കുറ്റം സമ്മതിയ്‌ക്കുകയായിരുന്നു. ഇന്ന് താനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ വിദ്യാർത്ഥികളെ ഹാജരാക്കും.
Comments